pp

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിൽ ഹെലികോപ്റ്റർ തകർന്നുവീണ് അ‍ഞ്ച് പേർക്ക് ദാരുണാന്ത്യം.

ശിവപുരി മേഖലയിൽ ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. നാല് ചൈനീസ് പൗരൻമാരും നേപ്പാൾ സ്വദേശിയായ പൈലറ്റുമാണ് മരിച്ചത്.

എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്ന് സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പുറപ്പെട്ട് മൂന്ന് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടമായി. സൂര്യ ചൗർ മേഖലയ്ക്ക് മുകളിൽ വച്ച് ബന്ധം നഷ്ടപ്പെട്ടു.

ത്രിഭുവൻ വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി. 1993ൽ സ്ഥാപിതമായ എയർ ഡൈനസ്റ്റി കാഠ്മണ്ഡു, പൊഖാറ, ലുക്ല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്.