ജനകീയ പ്രതിഷേധത്തെ തുടർന്ന് രാജി വച്ച് രാജ്യം വിട്ട ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എങ്ങോട്ട് പോകുമെന്ന ചോദ്യം ബാക്കി. ഹെലികോപ്ടറിൽ ഇന്ത്യയിലെത്തി കുറച്ച് നേരം തങ്ങാനാണ് അവർ അനുമതി ആവശ്യപ്പെട്ടത്. മറ്റൊരു രാജ്യത്തേക്ക് കടക്കാൻ ഹസീനയും സഹോദരി രിഹാനയും ശ്രമിക്കുന്നുണ്ട്. രിഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുള്ളതിനാൽ ഇരുവരും ബ്രിട്ടനിലേക്ക് പോകുമെന്നായിരുന്നു വാർത്ത.