തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളത്തിന്റെ പ്രിയ നായികയായ നടിയാണ് നിമിഷ സജയൻ. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, തുറമുഖം, ചോല,നായാട്ട് , ഈട, മാലിക് തുടങ്ങിയ സിനിമകളിലും നിമിഷ ശ്രദ്ധേയമായ കഥാപാത്രങ്ങള അവതരിപ്പിച്ചിട്ടുണ്ട്, അന്യഭാഷാ ചിത്രങ്ങളിലും താരം സജീവമാണ്.
സോഷ്യൽ മീഡിയയിലും സജീവമായ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ നിമിഷ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കറുപ്പ് സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. സാരിക്ക് മാച്ച് ചെയ്യുന്ന തരത്തിൽ കറുപ്പ് നിറത്തിലെ സ്ലീവ്‌ലെസ് ബ്ലൗസാണ് നിമിഷ അണിഞ്ഞത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഷുഹബൈാണ്. സ്റ്റൈലിസ്റ്റ് രശ്മി മുരളീധരൻ.
അതേസമയം അദൃശ്യ ജാലകങ്ങൾ ആണ് നിമിഷ സജയൻ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ് ചിത്രമായ മിഷൻ ചാപ്ടർ വൺ എന്ന സിനിമയും വിജയം നേടിയില്ല. അതേസമയം പോച്ചർ എന്ന ആമസോൺ പ്രൈം വെബ് സീരിസിൽ അസാധാരണ പ്രകടനത്തിൽ നിമിഷ നിറഞ്ഞുനിന്നു. ചിത്തയിലെ അഭിനയത്തിന് തമിഴിലെ കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും നിമിഷയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം നിമിഷ ആരാധകർക്കായി പങ്കുവച്ചിരുന്നു.