mirabai-chanu

പാരീസ്: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതകളുടെ വെയ്‌‌റ്റ്‌ലിഫ്ടിംഗ് 49 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി. 2020 ടോക്കിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡൽ ജോതാവാണ് മീരാഭായ് ചാനു. 199 കിലോ ഭാരം ഉയർത്താനെ മീരാഭായ്ക്ക് കഴിഞ്ഞുള്ളൂ.

206 കിലോ ഭാരം ഉയർത്തിയ ചെെനീസ് താരം സുഹി ഹൗ ഒളിപിക്സ് റെക്കോർഡോടെ സ്വർണം നേടി. 205 കിലോ ഭാരമുയർത്തിയ റുമാനിയൻ താരം മിഹെെല വാലന്റീന കാംബെെ വെള്ളിയും 200 കിലോ ഭാരത്തോടെ തായ്‌ലൻഡിന്റെ സുരോദ്ചന കാംബാവോ വെങ്കലവും നേടി. ടോക്കിയോയിൽ 202 കിലോ ഭാരം ഉയർത്തിയായിരുന്നു മീരാഭായ് വെള്ളി നേടിയത്.

ഇ​ന്ന​ത്തെ​ ​പ്ര​തീ​ക്ഷ​കൾ