ഹൂയ്...എന്നെ മനസിലായോ? അവിടെ ഉണ്ടോ? പോയോ? ഒരു യുവാവിന്റെ ഫോണിൽ കൂടിയുള്ള ചോദ്യം? അതിന് അല്പം പ്രണയാദ്രമായി ഒരു പെണ്ണിന്റെ മറുപടി.
'ആരാ മനസിലായില്ല. ഈ ഫോൺ വിളിയുടെ കൗതുകവുമായി പാലും പഴവും എന്ന ചിത്രത്തിന്റെ സെക്കന്റ് പോസ്റ്റർ പുറത്തിറങ്ങി.
മീര ജാസ്മിനും, യുവ നടൻ അശ്വിൻ ജോസുമാണ് ഈ ചോദ്യവും ഉത്തരവുമായി പോസ്റ്ററിൽ.
വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ഫാമിലി എന്റർടെയ്നറാണ്. ശാന്തികൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, ,രചന നാരായണൻകുട്ടി,സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ ,ഷിനു ശ്യാമളൻ, തുഷാര ,ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ രഞ്ജിത്ത് മണമ്പ്രക്കാട്ട്,
അതുൽ രാംകുമാർ, പ്രണവ് യേശുദാസ് ,ആർ.ജെ.സുരേഷ്, എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ആഷിഷ് രജനി ഉണ്ണിക്കൃഷ്ണൻ, ഛായാഗ്രഹണം രാഹുൽ ദീപ്.ടു ക്രിയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർസേഠും ചേർന്നാണ് നിർമ്മാണം.ആഗസ്റ്റ് 23ന് റിലീസ് ചെയ്യും. വിതരണം ഡ്രീം ബിഗ് ഫിലിംസ്. പി.ആർ. ഒ വാഴൂർ ജോസ്.