rupees

കൊച്ചി: തുടർച്ചയായ നാലാം ദിവസവും അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡ് താഴ്ചയിലെത്തി. ഓഹരി വിപണിയിലെ വില്പന സമ്മർദ്ദവും എണ്ണക്കമ്പനികളുടെ ഡോളർ ആവശ്യം കൂടിയതും രൂപയ്ക്ക് തിരിച്ചടി സൃഷ്ടിച്ചു. ഇന്നലെ ഡോളറിനെതിരെ രൂപ 83.96ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ജപ്പാനിൽ നിന്ന് പലിശയില്ലാതെ ലഭിച്ച വായ്പകൾ ഉപയോഗിച്ച് ഇന്ത്യൻ ഓഹരി വിപണിയിൽ നടത്തിയ ഇടപാടുകൾ അവസാനിപ്പിച്ച് വൻകിട ഫണ്ടുകൾ പിന്മാറുന്നതാണ് രൂപയ്ക്ക് വിനയാകുന്നത്. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചുവെങ്കിലും കാര്യമായ ഗുണമുണ്ടായില്ല.