dd

8 സ്വർണം

1928,1932,1936,1948,1952,1956,1964,1980 ഒളിമ്പിക്സുകളിലെ പുരുഷ ഹോക്കി സ്വർണം നേടിയത് ഇന്ത്യയായിരുന്നു.

1

1960 റോം ഒളിമ്പിക്സിൽ വെള്ളിമെഡൽ

4

1968,1972,2020,2024 ഒളിമ്പിക്സുകളിൽ വെങ്കലം

തുടർച്ചയായ രണ്ട് ഒളിമ്പിക്സുകളിൽ ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത് 52 വർഷത്തിന് ശേഷം

9 ഗോളുകളാണ് ഈ ഒളിമ്പിക്സിൽ ഇന്ത്യൻ നായകൻ ഹർമൻ പ്രീത് സിംഗ് നേടിയത്. ഇതെല്ലാം പെനാൽറ്റി കോർണറുകളിൽ നിന്നായിരുന്നു.ഈ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പെനാൽറ്റി കോർണറുകളിൽ നിന്നുള്ള ഗോളുകൾ നേടിയ താരവും ഹർമൻ പ്രീതാണ്.

ഇവർ വെങ്കല താരങ്ങൾ

ഹർമൻപ്രീത് സിംഗ് (ക്യാപ്ടൻ), പി.ആർ ശ്രീജേഷ്, ജർമ്മൻ പ്രീത് സിംഗ്,അഭിഷേക്,മൻപ്രീത് സിംഗ്,ഹാർദിക് സിംഗ്, ഗുർജന്ത് സിംഗ്,സഞ്ജയ്,മൻദീപ് സിംഗ്, ലളിത് ഉപാദ്ധ്യായ്,സുമിത് വാൽമീകി,ഷേംഷേർ സിംഗ്,രാജ്കുമാർ പാൽ,അമിത് രോഹിതാസ്,വിവേക് പ്രസാദ്,സുഖ്ജീത് സിംഗ്.

വെങ്കലത്തിലേക്കുള്ള വഴി

1.​​​ന്യൂ​​​സി​​​ലാ​​​ൻ​​​ഡി​​​നെ​​​ 3​​​-2​​​ന് ​​​തോ​​​ൽ​​​പ്പി​​​ച്ചു.
2.​​​അ​​​ർ​​​ജ​​​ന്റീ​​​ന​​​യു​​​മാ​​​യി​​​ 1​​​-1​​​ന് ​​​സ​​​മ​​​നില
3.​​​അ​​​യ​​​ർ​​​ലാ​​​ൻ​​​ഡി​​​നെ​​​ 2​​​-0​​​ത്തി​​​ന് ​​​തോ​​​ൽ​​​പ്പി​​​ച്ചു.
4.​​​ബെ​​​ൽ​​​ജി​​​യ​​​ത്തോ​ട് 1​​​-2​​​ന് ​​​തോ​​​റ്റു
5.​​​ഓ​​​സ്ട്രേ​​​ലി​​​യ​​​യെ​​​ 3​​​-2​​​ന് ​​​കീ​​​ഴ​​​ട​​​ക്കി.
6.​ ​ക്വാ​ർ​ട്ട​ർ​ ​ഷൂ​ട്ടൗ​ട്ടി​ൽ​ 4​-2​ന് ​ബ്രി​ട്ട​നെ​ ​മ​റി​ക​ട​ന്നു.

7. സെമിയിൽ ജർമ്മനിയോട് 2-3ന് തോറ്റു.

8. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ സ്പെയ്നിനെ 2-1ന് തോൽപ്പിച്ചു.

18 വർഷം നീണ്ട അന്താരാഷ്ട്ര ഹോക്കി കരിയറിനാണ് ഇന്നലത്തെ വെങ്കലത്തോടെ ശ്രീജേഷ് വിരാമമിട്ടത്. 2004ൽ ഇന്ത്യൻ ജൂനിയർ ടീമംഗമായ ശ്രീ 2006ലാണ് സീനിയർ ദേശീയ ടീമിന്റെ കുപ്പായം ആദ്യമായി അണിഞ്ഞത്.

2008ലെ ജൂനിയർ ഏഷ്യാകപ്പിൽ ഏറ്റവും മികച്ച ഗോൾ കീപ്പറായി.

2014ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.

2016ൽ സർദാർ സിംഗിന് പകരം ഇന്ത്യൻ നായകനായി. റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ നയിച്ചത് ശ്രീജേഷാണ്.

2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലം

2021ലെ ഇന്ത്യയുടെ ഒളിമ്പിക്സ് വെങ്കലമെഡൽ നേട്ടത്തിൽ മുഖ്യ പങ്ക് വഹിച്ചു.

2022ൽ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിനേടിയ ടീമംഗം

2023 ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും സ്വർണം.

2024 പാരീസ് ഒളിമ്പിക്സിൽ വെങ്കലം