e

വ​​​നി​​​ത​​​ക​​​ളു​​​ടെ​​​ 100​​​ ​​​മീ​​​റ്റ​​​ർ​​​ ​​​ഹ​​​ർ​​​ഡി​​​ൽ​​​സി​​​ൽ​​​ ​​​റെപ്പഷാഗെ റൗണ്ടിലും പിന്നിലായിപ്പോയ ഇന്ത്യയുടെ ദേശീയ റെക്കാഡുകാരിയായ ജ്യോതി യാരാജി സെമി കാണാതെ പുറത്തായി. റെപ്പാഷാഗെ റൗണ്ടിൽ ഹീറ്റ്‌സ്1ൽ 13.17 സെക്കൻഡിൽ നാലാം സ്ഥാനത്താണ് ജ്യോതി ഫിനിഷ് ചെയ്തത്. ആകെ മത്സരിച്ച 40 പേരിൽ 16-ാമതാണ് 24കാരിയായ ജ്യോതി. കഴിഞ്ഞ ദിവസം നേരിട്ട് സെമിയിലെത്താനുള്ള അവസരവും ജ്യോതിയ്ക്ക് നഷ്ടമായിരുന്നു. ഒന്നാം ഹീറ്റ്‌സിനിറങ്ങിയ
ജ്യോ​​​തി​​​ ​​​നാ​​​ലാം​​​ ​​​ഹീ​​​റ്റ്സിൽ 13.16​​​ ​​​സെ​​​ക്ക​​​ൻ​​​ഡി​​​ൽ​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​സ്ഥാ​​​ന​​​ത്ത് ​​​ഏ​​​ഴാ​​​മ​​​താ​​​ണ് ​​​ഫി​​​നി​​​ഷ് ​​​ചെ​​​യ്ത​​​ത്.​​​ ദേ​​​ശീ​​​യ​​​ ​​​റെ​​​ക്കാ​​​ഡ് ​​​കു​​​റി​​​ച്ച​​​ ​​​പ്ര​​​ക​​​ട​​​ന​​​മാ​​​യ​​​ 12.78​​​ ​​​സെ​​​ക്ക​​​ൻ​​​ഡി​​​ന് ​​​അ​​​ടു​​​ത്തെ​​​ത്താ​​​ൻ​ ​ പാരസിൽ​​​ ​​​ജ്യോ​​​തി​​​യ്ക്കായില്ല. 100 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ജ്യോതി.