travel

യാത്ര ചെയ്യാൻ ഇഷ്‌ടമല്ലാത്തവർ വളരെ ചുരുക്കമാണ്. പക്ഷേ, വലിയ തുക ചെലവാകുമെന്നതിനാൽ പലരും യാത്ര ചെയ്യാൻ മടിക്കുന്നു. എന്നാൽ, സ്വന്തമായി ഒരു കാരവാൻ വാങ്ങി താമസവും യാത്രയുമെല്ലാം അതിൽ തന്നെയാക്കിയിരിക്കുകയാണ് ന്യൂസിലാൻഡ് സ്വദേശിയായ കാരേൻ എന്ന യുവതി. യാത്ര ഒരുപാട് ഇഷ്‌ടമുള്ള കാരേൻ ഒരു ഗ്രാഫിക് ഡിസൈനർ കൂടിയാണ്. കുറഞ്ഞ ചെലവിൽ ഇഷ്‌ടമുള്ള സ്ഥലങ്ങളിലേക്ക് ഇപ്പോൾ യാത്ര ചെയ്യാൻ കഴിയുന്നുവെന്നാണ് അവ‌ർ പറയുന്നത്.

ധാരാളം പണം ലാഭിക്കാനും നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനും ഇതിലൂടെ സാധിച്ചുവെന്നാണ് കരേൻ പറയുന്നത്. കാരവാനെ ഒരു വീട് പോലെയാക്കി അവർ മാറ്റി. വേണ്ട സൗകര്യങ്ങളെല്ലാം അതിനുള്ളിൽ തന്നെയൊരുക്കി. അതിനുള്ളിലിരുന്ന് തന്നെയാണ് കാരേൻ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞുള്ള സമയത്ത് യാത്ര തുടരും. അവധി ദിവസങ്ങളിൽ മുഴുവൻ സമയവും യാത്ര ചെയ്യും. ജോലിക്ക് തടസമില്ലാതെ, ഇപ്പോൾ തന്നെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കുന്നു എന്നും കാരേൻ പറഞ്ഞു. കാരവാനിന്റെ മുകളിൽ സോളാ‌ർ പാനലും ഘടിപ്പിച്ചിട്ടുണ്ട്.

travel

കൂടാതെ, കാരവാനിന്റെ ഇൻഷുറൻസ്, ഇന്റർനെറ്റ് മോഡം, വാഹനത്തിന് പെട്രോളടിക്കുന്ന തുക എന്നിങ്ങനെ ചെലവുണ്ടെങ്കിലും വീടിന്റെ വാടക, യാത്രാ ചെലവ് തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണെന്നാണ് കാരേൻ പറയുന്നത്.