a

തിരുവനന്തപുരം: കരിയർ പ്ലാനിംഗ് ജീവിത വിജയത്തിന്റെ അടിത്തറയാണെന്നും വ്യക്തമായ പ്ലാനിംഗിലൂടെ അത് കരസ്ഥമാക്കാൻ വിദ്യാർത്ഥിയുടെ മനോഭാവം,കാഴ്ചപ്പാട് എന്നിവ പ്രാധാനമാണെന്ന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ് പറഞ്ഞു.നാഷണൽ കോളേജ് സംഘടിപ്പിച്ച കോമേഴ്സ്,മാനേജ്മെന്റ് വിദ്യർത്ഥികളുമായുള്ള മുഖാമുഖം സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മനാറുൽ ഹുദാ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടർ ഡോ.അഹമ്മദ് സക്കിർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.എ.ഷാജഹാൻ,സെന്റർ ഫോർ ബിസിനസ് സ്റ്റഡീഡ് കൺവീനർ ബി.എസ്.ഷിബിത,അക്കാഡമിക് ചെയർപേഴ്സൺ എസ്.ഫാജിസ ബീവി എന്നിവർ പങ്കെടുത്തു.