cet

തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 2024-25 അദ്ധ്യയന വർഷത്തിൽ ബി.ടെക് (വ‌ർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏതാനും സീറ്റുകളുടെ ഒഴിവാണുള്ളത്. യോഗ്യതയുള്ള വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി ബുക്ക്, ടിസി, എൻ.ഒ,സി, ഡിപ്ളോമ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ്, നിലവിലെ എംപ്ളോയ്‌മെന്റ് സർട്ടിഫിക്കറ്റ്, ക്യാരക്‌ടർ ആന്റ് കോണ്ടാക്‌ട് സർട്ടിഫിക്കറ്റ്, എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും കോപ്പിയും സഹിതം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ എത്തണം.

എത്തേണ്ട സമയം: ഓഗസ്‌റ്റ് 14 രാവിലെ 10 മണി.വിശദവിവരങ്ങൾക്ക് 9447205324, 9847706646 എന്നീ നമ്പരുകളിൽ വിളിക്കാം. ഇതിനുപുറമെ കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റായ www.cet.ac.in സന്ദർശിക്കാവുന്നതാണെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.