pic

കാരക്കാസ്: തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിന് പത്ത് ദിവസത്തെ നിരോധനം ഏർപ്പെടുത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോ. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ മഡുറോ മൂന്നാമതും വിജയിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.എക്‌സ് ഉടമ ഇലോൺ മസ്‌കും മഡുറോയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മിൽ എക്‌സിൽ വാക്പോരുമുണ്ടായി. മഡുറോയെ മസ്‌ക് കഴുതയുമായി ഉപമിച്ചിരുന്നു. മസ്‌ക് രാജ്യത്ത് വിദ്വേഷം, ആഭ്യന്തര ലഹള, കൊലപാതകം എന്നിവയ്‌ക്ക് പ്രേരിപ്പിച്ചുവെന്ന് മഡുറോ ആരോപിച്ചു. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവ ഉപേക്ഷിക്കാനും മഡുറോ നേരത്തെ ആഹ്വാനം ചെയ്‌തിരുന്നു.