pic

മാലെ : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നലെ മാലദ്വീപിലെത്തി. മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ജയശങ്കറിനെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ചൈനീസ് അനുഭാവിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ വിവാദ നിലപാടുകൾ ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. മുയിസുവുമായി ജയശങ്കർ കൂടിക്കാഴ്ച നടത്തും. മാലദ്വീപിൽ ഇന്ത്യൻ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തും.