തിരുവനന്തപുരം : സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെന്റ് വകുപ്പി്റെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികൾക്കായി തൊഴിൽമേള സംഘടിപ്പിക്കുന്നു. വഴുതക്കാട് ഗവ,. വിമെൻസ് കോളേജിൽ സെപ്തംബർ ഏഴിനാണ് നിയുക്തി മെഗാ തൊഴിൽ മേള നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകർക്കും ഉഗ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.
ഐ.ടി. ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ എഴുപതിൽപ്പരം തൊഴിൽദായകർ മേളയിൽ പങ്കെടുക്കും. 10, പ്ലസ് ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാ മെഡിക്കൽ,, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്കാണ് അവസരം. www.jobfest.kerala.gov.in വഴി തൊഴിൽദായകർക്കു ഓഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ : 8921916220, 8304057735, 7012212473.