gold-rate

തിരുവനന്തപുരം: ചിങ്ങമാസത്തിലെ കല്യാണക്കാലം വരവായതോടെ സ്വർണവിലയിലും വൻ കുതിപ്പ്. ഇന്നും സ്വർ‌ണവില ഉയർന്നിരിക്കുകയാണ്. പവന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വ‌ർ‌ണത്തിന്റെ ഇന്നത്തെ വിപണിവില 51,560 രൂപയാണ്.

ഇന്നലെ സ്വർണവില 600 രൂപ കൂടിയിരുന്നു. പിന്നാലെയാണ് ഇന്ന് സ്വ‌ർണവില വീണ്ടും ഉയർന്നത്. ഗ്രാമിന് 6445 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിവിലയും ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 88 രൂപയാണ്.

ഓഗസ്റ്റ് മാസത്തിലെ സ്വർണനിരക്ക്

ഓഗസ്റ്റ് 1 - 51,600 രൂപ
ഓഗസ്റ്റ് 2 - 51,840 രൂപ
ഓഗസ്റ്റ് 3 - 51,760 രൂപ
ഓഗസ്റ്റ് 4 - 51,760 രൂപ
ഓഗസ്റ്റ് 5 - 51,760 രൂപ
ഓഗസ്റ്റ് 6 - 51,120 രൂപ
ഓഗസ്റ്റ് 7 - 50,800 രൂപ
ഓഗസ്റ്റ് 8 - 50,800 രൂപ
ഓഗസ്റ്റ് 9 - 51,400 രൂപ
ഓഗസ്റ്റ് 10- 51,560 രൂപ

ഓഗസ്റ്റ് 17നാണ് ചിങ്ങം ഒന്ന്. കേരളത്തിൽ കൂടുതൽ വിവാഹങ്ങളും നടക്കുന്നത് ചിങ്ങമാസത്തിലാണ്. അതിനാൽ തന്നെ സ്വർണത്തിന് കേരളത്തിൽ ഡിമാൻഡ് ഉയരുന്ന മാസങ്ങൾ കൂടിയാണ് ഓഗസ്റ്റ്, സെപ്‌തംബർ എന്നിവ. കേരളത്തിലെ ട്രെൻഡിന് അനുസൃതമായി ചിങ്ങമാസത്തിൽ സ്വർണവില ഇനിയും ഉയർന്നേക്കാം.