നിരവധി ആവശ്യങ്ങൾക്കായി നാം ഉപയോഗിക്കുന്ന ഒന്നാണ് മൊബെെൽ ഫോണുകൾ. ഓൺലെെൻ പേയ്മെന്റ്, ബാങ്കിംഗ്, വിനോദം, വിദ്യാഭ്യാസം, ഷോപ്പിംഗ് എന്നിവയ്‌ക്കെല്ലാം മൊബെെൽ ഫോണും നെറ്റും ആവശ്യമാണ്. അതിനാൽ തന്നെ ശരിയായി സിഗ്നൽ ലഭിച്ചില്ലെങ്കിൽ പല കാര്യങ്ങളും ചെയ്യാൻ നമുക്ക് കഴിയില്ല. ഒരു പുതിയ സിം എടുക്കുമ്പോൾ നാം ആദ്യം നോക്കുന്നത് അതിന് സിഗ്നൽ ഉണ്ടോ? ഇന്റർനെറ്റ് ലഭിക്കുന്നുണ്ടോയെന്നാണ്. സിം ഇല്ലാതെ തന്നെ അത് എളുപ്പത്തിൽ കണ്ടെത്താൻ ഒരു വഴി നോക്കിയാലോ?
'ഓപ്പൺ സിഗ്നൽ' എന്ന ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ സിഗ്നലുകൾ മനസിലാക്കാൻ കഴിയും. ബിഎസ്എൻഎൽ, ജിയോ, ഐഡിയ, വോഡഫോൺ, എയർടെൽ തുടങ്ങിയ സിമ്മുകളുടെ സിഗ്നലിന്റെ വേഗത തിരിച്ചറിയാൻ ഈ ആപ്പ് സഹായിക്കുന്നു. ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ചുറ്റുമുള്ള സിമ്മുകളുടെ നെറ്റ്‌വർക്ക് തിരിച്ചറിയാം.
കൂടാതെ സിഗ്നലുകളുടെ വേഗതയും തിരിച്ചറിയാം. ഉയർന്ന് സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ പച്ച ഡോട്ട് വഴി തിരിച്ചറിയാം.ഒരു പുതിയ സിം വാങ്ങുന്നതിന് മുൻപ് ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്തെ സിഗ്നലുകൾ തിരിച്ചറിയുക.
ബിഎസ്എൻഎൽ 4ജി
ആപ്പ് ഉപയോഗിച്ച് സിം ഇല്ലാതെ തന്നെ എങ്ങനെ ബിഎസ്എൻഎൽ 4ജിയുടെ സിഗ്നൽ ചെക്ക് ചെയ്യാമെന്ന് നോക്കിയാലോ.