മഴക്കാലമായാൽ മനുഷ്യർ ഏറ്റവും അധികം നേരിടുന്ന ഒന്നാണ് കൊതുകുശല്യം. വീടിന്റെ പരിസരത്ത് വെള്ളക്കെട്ടുകളും മാലിന്യവും ഉണ്ടെങ്കിലും കൊതുക് ശല്യം ഉണ്ടാവും. കൊതുകിനെ തുരത്താൻ കൊതുകുതിരികളും മറ്റും ഉപയോഗിക്കുകയും പുകയ്ക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ ഇവ ചില സമയങ്ങളിൽ ഫലപ്രദമാകാറില്ല. എല്ലാ വീടുകളിൽ കാണുന്ന ഒരു സിമ്പിൾ സാധനം കൊണ്ട് കൊതുകിനെ എളുപ്പത്തിൽ തുരത്താനായാലോ?
കടുക് ഇല്ലാത്ത മലയാളി വീടുകൾ ഉണ്ടായിരിക്കില്ല. കറികളിൽ മറ്റും നമ്മൾ കടുക് ഉപയോഗിക്കാറുണ്ട്. എന്നാൽ ഈ കുഞ്ഞനെ ഉപയോഗിച്ച് കൊതുകിനെ തുരത്താനായാലോ? ഒരു സ്‌പൂൺ കടുക്, രണ്ട് വിളക്കുതിരി, ആവശ്യത്തിന് വിളക്കെണ്ണ എന്നിവയാണ് ഇതിന് വേണ്ടത്.
ആദ്യം കടുക് നന്നായി പൊടിച്ചെടുക്കണം. ഇനി ഒരു വിളക്കിലേയ്ക്ക് കടുക് പൊടിച്ചത് ഇട്ടുകൊടുക്കാം. ശേഷം കുറച്ച് വിളക്കെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കാം. കൊതുക് ശല്യമുള്ളയിടത്ത് വച്ചുകൊടുത്താൽ മതി, കൊതുകുകൾ പമ്പ കടക്കും.
വെളുത്തുള്ളി ഉപയോഗിച്ചും കൊതുകിനെ തുരത്താം. കൊതുകിനെ തുരത്താന്‍ വെളുത്തുള്ളി ചതച്ചതിന് ശേഷം വെള്ളത്തിലിട്ട് ചൂടാക്കുക. ഇത് മുറിയില്‍ തളിച്ചാല്‍ കൊതുകിനെ അകറ്റാം. അതുപോലെ തന്നെ ഗ്രാമ്പു, നാരങ്ങ എന്നിവയുടെ മണവും കൊതുകിന് അലോസരമുണ്ടാക്കും. നാരങ്ങയും ഗ്രാമ്പുവും കറുവപ്പട്ടയും വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം മുറിയില്‍ സ്‌പ്രേ ചെയ്യുന്നതും കൊതുകിനെ അകറ്റും. വേപ്പില കൊണ്ടുള്ള എണ്ണ ശരീരത്തില്‍ പുരട്ടിയാലും കൊതുക് കടിയില്‍ നിന്ന് രക്ഷപ്പെടാം.