sukumarakkurupp

മലയാളികളുടെ മനസിൽ എന്നും ഭീതിയും, ആകാംക്ഷയുമൊക്കെ ഉണർത്തി പോരുന്നതാണ് കുപ്രസിദ്ധ കുറ്റവാളിയായ സുകുമാരക്കുറുപ്പ്. ഇപ്പോഴിതാ സുകുമാരക്കുറുപ്പുമാർ കൂട്ടത്തോടെ എത്തുന്നു. മുഖം മൂടി ധരിച്ച് ഒരു യാത്രയെ അനുസ്മരിക്കും വിധത്തിലാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏതോ കൊടും കുറ്റകൃത്യത്തിനായി ഇറങ്ങിത്തിരിക്കും വിധത്തിലാണ് ഇവരെ കാണാൻ കഴിയുന്നത്? എന്താണ് ഈ ഗ്യാങിന്റെ ലക്ഷ്യം..?
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഒഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആണ് നായകൻ. ടൈറ്റിൽ കഥാപാത്രമായ സുകുമാരക്കുറുപ്പായി അബു സലിം എത്തുന്നു. ടിനി ടോം, ജോണി ആന്റണി, ശ്രീജിത്ത് രവി, ഇനിയ, ദിനേശ് പണിക്കർ, സുജിത് ശങ്കർ, സിനോജ് വർഗീസ്, വൈഷ്ണവ് ബിജു, സൂര്യ ക്രിഷ്, അജയ് നടരാജ്, ടോം സ്കോട്ട്, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ ഷെബി തിരക്കഥ , സംഭാഷണം വി .ആർ ബാലഗോപാൽ , ഛായാഗ്രഹണം - രതീഷ് രാമൻ, ബി.കെ. ഹരിനാരായണന്റെ ഗാനങ്ങൾക്ക് മെജോ ജോസഫ് സംഗീതം നൽകുന്നു. പ്രജീവം മൂവീന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.