പാരീസ്: ആധുനിക ഒിളിമ്പിക്സിന്റെ 33-ാം പതിപ്പിന് ഇന്ന് പാരീസിൽ കൊടിയിറക്കം. സൈൻ നദിയിലെ ഉദ്ഘാടനച്ചടങ്ങു മുതൽ വിസ്മയവും വിചിത്രവുമായ ഒളിമ്പിക്സ് മാമാങ്കത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്.
ഉദ്ഘാടനച്ചടങ്ങിന് മണിക്കൂറുകൾക്ക് മുൻപ് പാരീസിലെ അതിവേഗ റെയിൽ ഗതാഗതം സ്തംഭിപ്പിച്ച അട്ടിമറിയുണ്ടായത് ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടാകാതെ സമാധാനപരമായി ഒളിമ്പിക്സ് നടന്നു എന്നതിൽ സംഘാടകർക്ക് അഭിമാനിക്കും. വലിയ സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലാണ് ഒളിമ്പിക്സ് നടന്നത്.
ഇന്ന് രാത്രി പാരീസ് നഗരത്തിന്റ വടക്കുഭാഗത്തുള്ള സ്റ്റേഡ് ഡി ഫ്രാൻസിലാണ ്സമാപനച്ചടങ്ങുകൾ നടക്കുക. ഇന്ത്യൻസമയം തിങ്കളാഴ്ച പുലർച്ചെ 12.30 മുതലാണ് സമാപനച്ചടങ്ങുകൾ ആരംഭിക്കുക. അത്ലറ്റുകളുടെ മാർച്ച് പാസ്റ്റും , അടുത്ത ഒളിമ്പിക്സ് വേദിയായ ലോസേഞ്ചൽസിന് ഒളിമ്പിക്സ് പതാക കൈമാറൽ തുടങ്ങിയ പരമ്പരാഗത ചടങ്ങുകളെല്ലാം ഉണ്ടാകും.
പി.ആർ ശ്രീജേഷും മനു ഭാക്കറുമാണ് സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക.
അഞ്ച് തവണ ഗ്രാമി അവാർഡ് സ്വന്തമാക്കിയിട്ടുള്ള അമേരിക്കൻ ഗായിക എച്ച്.ഇ.ആർ ഒളിമ്പിക്സ് പതാക കൈമാറൽ ചടങ്ങിനിടെ യു.എസ്.എയുടെ ദേശീയ ഗാനം ആലപിക്കുമെന്നാണ് വിവരം.
പൊൻ തിളക്കമില്ല
117 താരങ്ങൾ അണി നിരന്ന സംഘവുമായാണ് ഇന്ത്യ പാരീസ് ഒളിമ്പിക്സിനെത്തിയത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനാകാതെയാണ് മടക്കം. ഇന്നലെത്തോടെ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ ആറ് മെഡലുകളാണ് ഇന്ത്യയ്ക്ക് നേടാനായത്.വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ മിന്നും പ്രകടനവുമായി ഫൈനലിലെത്തിയ വിനേഷമ ഫോഗട്ടിനെ ഫൈനൽ ദിനം 100 കി.ഗ്രാം ഭാരക്കൂടുതൽ ഉണ്ടെന്ന് പറഞ്ഞ് അയോഗ്യയാക്കിയത് ഇന്ത്യയ്ക്ക് വലിയ വേദനയായി സംയുക്ത വെള്ളി മെഡൽ വേണമെന്ന വിനേഷിന്റെ അപ്പീലിൽ വിധി വന്നിട്ടില്ല.
വനിതകളുടെ 76കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ റീതിക ഹൂഡ ഇന്നലെ ക്വാർട്ടറിൽ തോറ്റിരുന്നു.
ഗോൾഫിലും പിന്നാക്കം പോയി.ഇത്തവണ ഒരു സ്വർണ നേട്ടവും 144 കോടി ജനതയ്ക്ക് സമ്മാനമായി നൽകാൻ ഒളിമ്പ്യൻമാർക്കായില്ല. ടോക്യോയിൽ സ്വർണം നേടിയ ജാവലിൻ ത്രോയിലെ ഇതിഹാസ താരംനീരജിന് ഇത്തവണ വെള്ളി നേടാനെ കഴിഞ്ഞുള്ളൂ. നിരജീനെ മറികടന്ന് പാകിസ്ഥാന്റെ അർഷദ് നദീം ഒളിമ്പിക്സ് റെക്കാഡോടെ സ്വർണം സ്വന്തമാക്കുകയായിരുന്നു.
ഷൂട്ടിംഗിൽ പിസ്റ്റൾ ഇനങ്ങളിൽ ഇരട്ട വെങ്കലം നേടിയ മനു ഭാക്കറാണ് ഇത്തവണ ഇന്ത്യയുടെ മിന്നും താരമായത്. ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽനേടിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ ് മനു. ഒരു ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവും മനു തന്നെ.
ടോക്യോയിൽ വെയ്റ്റ് ലിഫ്ടിംഗിൽ വെള്ളി നേടിയ മീരാബായ് ചാനുവിനും ബോക്സിംഗിൽ വെങ്കലം നേടിയലൗവ ്ലിന ബോർഗോഹെയ്നും ബാഡ്മിന്റണിൽ വെങ്കലം നേടിയ പി.വി സിന്ധുവിനും പാരീസിൽ മെഡൽ നേട്ടം ആവർത്തിക്കാനായില്ല.
വെയ്റ്റ്ലിഫ്ടിംഗിൽ ഇത്തവണ വെറും ഒരു കിലോയുടെ വ്യത്യാസത്തിലാണ് മീരയ്ക്ക് വെങ്കലം നഷ്ടമായത്,
ഇന്ത്യൻ മെഡൽ നേട്ടങ്ങൾ
ജാവലിൻ ത്രോ
നീരജ് ചോപ്ര -വെള്ളി
89.45 മീറ്റർ
ഷൂട്ടിംഗ്
മനു ഭാക്കർ -വെങ്കലം
10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗം
മനു , സരബ്ജീത്ത് -വെങ്കലം
10മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം
സ്വപ്നിൽ കുസാലെ
50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ
ഹോക്കി
ഇന്ത്യൻ പുരുഷ ടീം - വെങ്കലം
ഗുസ്തി
അമൻ ഷെറാവത്ത് - വെങ്കലം
ഫ്രീസ്റ്റൈൽ 75 കി.ഗ്രാം