കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ അന്താരാഷ്ട്ര ക്രിക്കറ്റ് താരം സഞ്ജു സാംസൺ പ്രകാശനം ചെയ്തു. സഞ്ജു സാംസൺ ആണ് കെ.സി.എൽ ഐക്കൺ. മൽസരങ്ങളിൽ പങ്കെടുക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസികളുടെ സാന്നിദ്ധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്‌തത്.