തിരുവനന്തപുരം: ഗായിക അഷ്നയ്ക്കൊപ്പം ഡിഫറന്റ് ആർട് സെന്ററിൽ നടന്ന ഹാർമണി ഒഫ് ഹാർട്സ് സംഗീത പരിപാടിയിൽ ഗാനങ്ങൾ ആലപിച്ച് സെന്ററിലെ കുട്ടികളും വിദ്യാർത്ഥികളും രക്ഷിതാക്കളും. വയനാടിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് സംഗീത പരിപാടി ആരംഭിച്ചത്. പരിപാടിയോടനുബന്ധിച്ച് അഷ്നയുടെ സംഗീത ആൽബമായ പത്തിരിയുടെ പ്രകാശനം എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് മാജിക്കിലൂടെ നിർവഹിച്ചു. ആൽബത്തിന്റെ ആദ്യപതിപ്പ് മാദ്ധ്യമപ്രവർത്തകൻ രവി മേനോന് മുതുകാട് കൈമാറി. അഷ്ന ഷെറിൻ,ടി.വി.എം ടാലന്റിലെ ഓർക്കസ്ട്ര ടീം അംഗങ്ങളായ ജോസ് തോമസ്, മുരുകൻ, റെമി വർഗീസ്, അമൽ ജോസ്,എമിൽ ജോസ്, മാനവ് എന്നിവരെ മുതുകാട് ആദരിച്ചു. മാനേജർ സി.കെ. സുനിൽരാജ്, ഇന്റർവെൻഷൻ ഡയറക്ടർ ഡോ.അനിൽ നായർ തുടങ്ങിയവർ പങ്കെടുത്തു.