ആനന്ദം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് വന്ന വിശാഖ് നായർ സംവിധായകനാവുന്നു. സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ജോലികളിലാണ് വിശാഖ്. ''വർഷങ്ങളായുള്ള സ്വ പ്നമാണ് സംവിധാനം . രണ്ടുമൂന്ന് തിരക്കഥ എഴുതി വച്ചിട്ടുണ്ട്. ഞാനും സുഹൃത്ത് നിഖിൽ ആനന്ദും ചേർന്നാണ് എഴുതിയത്. ഒന്നിനോട് ഇഷ്ടം കൂടുതലാണ്. ആക്‌ഷൻ ത്രില്ലർ കോമഡി എന്റർടെയ്‌നറാണ്. നാലു സ്‌ത്രീകൾ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അവരുടെ ഗ്യാങിനെ ചുറ്റിപ്പറ്റിയാണ് കഥ.താരങ്ങളോടും നിർമ്മാതാക്കളോടും സംസാരിച്ചു തുടങ്ങി. മുൻപ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. ആനന്ദത്തിന്റെ സംവിധായകൻ ഗണേഷ് രാജിനൊപ്പം മൂന്നുവർഷം എറണാകുളത്ത് പ്രൊഡക്‌ഷൻ ഹൗസ് നടത്തിയിരുന്നു. ആസമയത്ത്പരസ്യ ചിത്രങ്ങൾ നിർമ്മിക്കാനും സംവിധാനം ചെയ്യാനും എഴുതാനും സാധിച്ചത് എന്റെ ഡയറക്‌ഷൻ റിഫ്രഷിംഗ് കോഴ്സ് ആയാണ് കാണുന്നത്. ആത്മവിശ്വാസവും അനുഭവ സമ്പത്തും ഇപ്പോഴാണ് ഉണ്ടായത്.'' വിശാഖ് നായർ പറഞ്ഞു. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിശാഖ് നായർ കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തേജസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നുത്.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബയോപിക്കായി കങ്കണ സംവിധാനം ചെയ്യുന്ന എമെർജൻസി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ചിത്രത്തിൽ കങ്കണ ഇന്ദിര ഗാന്ധിയെയും വിശാഖ് സഞ്ജയ് ഗാന്ധിയെയും പുനരവതരിപ്പിക്കുന്നു. ഹിന്ദിയിൽ അക്ക എന്ന വെബ് സീരീസിലും വിശാഖ് അഭിനയിച്ചു.
കീർത്തി സുരേഷാണ്. വിശാഖിന്റെ നായിക. രാധിക ആപ്‌തെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് പൂർണിമ ഇന്ദ്രജിത്ത്, ദിനേശ് പ്രഭാകർ, പൂജ മോഹൻരാജ്, കാർത്തിക മുരളീധരൻ, ഉൗർമിള കൃഷ്ണൻ എന്നിവരുമുണ്ട്. നെറ്റ് ഫ്ളിക്സിനുവേണ്ടി യഷ്‌രാജ് ഫിലിംസ് നിർമ്മിക്കുന്ന സീരീസ് നവാഗതനായ ധർമ്മരാജ് ഷെട്ടി സംവിധാനം ചെയ്യുന്നു. അടുത്ത വർഷം ജൂലാ യ് യിലോ ആഗസ്റ്റിലോ സ്ട്രീമിംഗ് ആരംഭിക്കാനാണ് ഒരുങ്ങുന്നത്.മലയാളത്തിൽ ഫൂട്ടേജ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.