കൊച്ചി: അദാനി ഗ്രൂപ്പിന് പിന്നാലെ ഇന്ത്യയിലെ പ്രമുഖരായ കോർപ്പറേറ്റ് ഗ്രൂപ്പിനെതിരെ വെളിപ്പെടുത്തലിനൊരുങ്ങി അമേരിക്കയിലെ പ്രമുഖ ഉൗഹക്കച്ചവട സ്ഥാപനമായ ഹിണ്ടൻബെർഗ്. സാമൂഹിക മാദ്ധ്യമമായ എക്സിലാണ് ഇതിനെ കുറിച്ച് സൂചന നൽകിയത്. ലോകത്തിലെ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ഉള്ളുകളികളെ കുറിച്ച് ഗവേഷണം നടത്തുന്ന ഹിണ്ടൻബെർഗ് ഒരു വർഷം മുൻപ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പിന് വൻ വെല്ലുവിളി സൃഷ്‌ടിച്ചിരുന്നു.