pic

മോസ്കോ: യുക്രെയിൻ സൈന്യത്തിന്റെ കടന്നാക്രമണം ശക്തമായ റഷ്യയിലെ കുർസ്‌ക് മേഖലയിൽ നിന്ന് 76,000ത്തിലേറെ പേരെ ഒഴിപ്പിച്ചു. അതിർത്തിയിൽ നിന്ന് കുർസ്‌കിലെ 20 കിലോമീറ്ററോളം പ്രദേശത്ത് യുക്രെയിനും റഷ്യയും ഏറ്റുമുട്ടൽ തുടരുകയാണ്. യുക്രെയിൻ സൈന്യത്തെ തുരത്താൻ കൂടുതൽ സൈന്യത്തെയും ആയുധങ്ങളെയും മേഖലയിലേക്ക് വിന്യസിച്ചതായി റഷ്യ അറിയിച്ചു. യുക്രെയിനുമായി അതിർത്തി പങ്കിടുന്ന ബെൽഗൊറോഡ്, ബ്രയാൻസ്ക് മേഖലകളിലും റഷ്യ സൈനിക വിന്യാസം ശക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് ആയിരത്തോളം യുക്രെയിൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിർത്തി കടന്ന് കുർസ്‌കിലേക്ക് കടന്നത്.