ആസിഫ് അലി അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പൊലീസ് വേഷത്തിൽ ആസിഫ് അലിയും കന്യാസ്ത്രീയായി അനശ്വര രാജനും ചിത്രത്തിൽ വേഷമിടുന്നു. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. മനോജ് കെ. ജയൻ, ഭാമ അരുൺ , സിദ്ദിഖ് , ജഗദീഷ്,സായികുമാർ, ഇന്ദ്രൻസ് ശ്രീകാന്ത് മുരളി,നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘതോമസ്, സെറിൻ ശിഹാബ് എന്നിവർ വേഷമിടുന്നു. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിന് ശേഷം ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ്. 2018, മാളികപ്പുറം എന്നീ വിജയ ചിത്രങ്ങൾക്കു ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് നിർമ്മാണം. രാമു സുനിൽ, ജോഫിൻ ടി. ചക്കോ എന്നിവരുടെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ ആണ് തിരക്കഥ രചിച്ചത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, കലാസംവിധാനം: ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ കല്ലാർ.