weekly-prediction

അശ്വതി: ഉന്നതവിദ്യാഭ്യാസത്തിന് അനുകൂലസമയം. ദൂരയാത്രകൾ ഗുണകരമാകും. ആരോഗ്യം മെച്ചപ്പെടും. കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും ഒഴിവാക്കണം. ഭൂമി വാങ്ങാനും പുതിയ പരിഷ്‌കാരങ്ങൾ വരുത്താനും സാധിക്കും. ഭാഗ്യദിനം ബുധൻ.


ഭരണി: തൊഴിൽരംഗത്ത് ഉയർച്ച. പുരാവസ്തുക്കൾ ശേഖരിക്കുന്നതിൽ പ്രത്യേക താല്പര്യമുണ്ടാകും. ബന്ധുക്കൾ ശത്രുക്കളാകും. അപ്രതീക്ഷിത സ്ഥലംമാറ്റത്തിന് സാദ്ധ്യത. കലാകാരന്മാർക്ക് പ്രശസ്തി വർദ്ധിക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം തിങ്കൾ.


കാർത്തിക: സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. മറ്റള്ളവരുടെ ആദരവ് നേടിയെടുക്കും. സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റ സാദ്ധ്യത. മാതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണം. ഭാഗ്യദിനം വെള്ളി.

രോഹിണി: സ്ഥാനപ്രാപ്തിയും സജ്ജന സമ്പർക്കവും പ്രതീക്ഷിക്കാവുന്ന സമയം. പിതൃസ്വത്ത് അനുഭവയോഗ്യമാകും. ഔഷധവില്പനയിൽ ആദായം. പരിശ്രമിക്കുന്ന കാര്യങ്ങളിൽ വിജയിക്കും. കാർഷികാദായം കുറയും. യാത്ര കാര്യലാഭമുണ്ടാക്കും. ഭാഗ്യദിനം ചൊവ്വ.


മകയിരം: വിദേശത്തുള്ളവർക്ക് സാമ്പത്തിക ലാഭമുണ്ടാകും. ഉദ്യോഗത്തിൽ പ്രൊമോഷന് കാലതാമസം നേരിടും. പുതിയ ബിസിനസ് തുടങ്ങും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. രാഷ്ട്രീയരംഗത്ത് അനുകൂലസമയം. വിഷമഘട്ടങ്ങളിൽ ദൈവാനുഗ്രഹമുണ്ടാകും. ഭാഗ്യദിനം വ്യാഴം.


തിരുവാതിര: ഭൂമിയിൽ ക്രയവിക്രയം നടക്കും. ഉന്നത വിദ്യാഭ്യാസത്തിൽ പുരോഗതി. ക്ഷേത്രസംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. സുഹൃത്തുക്കൾക്കൊപ്പം പുതിയ സംരംഭം തുടങ്ങും. ഭാഗ്യദിനം ശനി.


പുണർതം: ഉദ്യോഗത്തിലും ധനസ്ഥിതിയിലും ഉയർച്ചയുണ്ടാകും. സേവനപ്രവർത്തനങ്ങൾ ഏറ്റെടുക്കും. ശത്രുക്കളുടെ പ്രവർത്തനത്തെ പരാജയപ്പെടുത്തും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയമുണ്ടാകും. യാത്രകൾ വേണ്ടിവരും. ഭാഗ്യദിനം ശനി.

പൂയം: സാമ്പത്തിക പുരോഗതിയുണ്ടാകും. വിനോദയാത്ര പോകാൻ അവസരമുണ്ടാകും. നിസാര കാര്യങ്ങൾക്ക് കലഹിക്കാനുള്ള പ്രവണതയുണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലസമയം. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. കൃഷിയിൽ ലാഭം. ഭാഗ്യദിനം തിങ്കൾ.


ആയില്യം: ജോലിക്കായുള്ള ശ്രമം വിജയിക്കും. കാർഷികമേഖലയിൽ നിന്ന് ലാഭമുണ്ടാകും. ഗൃഹാന്തരീക്ഷം അസ്വസ്ഥമാകാതെ സൂക്ഷിക്കണം. സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും. എല്ലാ രംഗങ്ങളിലും ബുദ്ധിസാമർത്ഥ്യം പ്രകടിപ്പിക്കും. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം വെള്ളി.

മകം: തടസങ്ങളെ തരണം ചെയ്ത് മുന്നേറും. കുടുംബജീവിതം സുഖകരമാകും. എഴുത്തുകാർക്കും പ്രസാധകർക്കും മികച്ച വാരം. മേലധികാരികളിൽ നിന്ന് ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ച സഹകരണമുണ്ടാകില്ല. ഭാഗ്യദിനം വ്യാഴം.

പൂരം: പണവും പ്രശസ്തിയുമുണ്ടാകും. കൂട്ടുകച്ചവടത്തിൽ ലാഭമുണ്ടാകും. മക്കളുടെ ആരോഗ്യകാര്യം ശ്രദ്ധിക്കണം. കായിക വിനോദങ്ങൾക്ക് സമയം ചെലവഴിക്കും. ഔദ്യോഗിക യാത്രകളുണ്ടാകും. തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം. ഭാഗ്യദിനം ശനി.

ഉത്രം: വിശിഷ്ട സേവനത്തിന് അംഗീകാരവും പ്രശസ്തിയും ധനവും ലഭിക്കും. ഗൃഹത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ചെയ്യേണ്ട കാര്യങ്ങൾ ഏതുവിധേനയും ചെയ്തു തീർക്കും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടും. വ്യവഹാരങ്ങളിൽ വിജയം. ഭാഗ്യദിനം തിങ്കൾ.

അത്തം: തൊഴിൽ മേഖലയിലുണ്ടായ തടസം മാറിക്കിട്ടും. കൂട്ടുകുടുംബത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഉന്നതരുമായി സുഹൃദ്ബന്ധം സ്ഥാപിക്കും. പുതിയ വാഹനം വാങ്ങും. സാമൂഹിക സാംസ്‌കാരിക രംഗത്ത് അംഗീകാരം വർദ്ധിക്കും. ഭാഗ്യദിനം ചൊവ്വ.


ചിത്തിര: വീട് പുതുക്കിപ്പണിയും. തൊഴിൽരംഗത്ത് ഊർജസ്വലതയോടെ പ്രവർത്തിക്കും. ദൂരയാത്രകൾ ആവശ്യമായി വരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങളുണ്ടാകും. മകന്റെ വിദ്യാഭ്യാസ കാര്യം തീരുമാനമാകും. ഭാഗ്യദിനം വ്യാഴം.


ചോതി: വ്യാപാര രംഗത്ത് പുരോഗതി. ചെലവുകൾ വർദ്ധിക്കും. യുവജനങ്ങളുടെ വിവാഹത്തിന് സാദ്ധ്യത. തൊഴിൽ രഹിതർക്ക് സർവീസിൽ പ്രവേശിക്കാൻ അവസരം. സമ്പാദ്യം മറ്റൊരു രീതിയിൽ ചെലവാക്കാൻ ശ്രമിക്കും. ഭാഗ്യദിനം തിങ്കൾ.

വിശാഖം: സാമ്പത്തിക ഉയർച്ചയുണ്ടാകും. പ്രവർത്തനങ്ങളെല്ലാം ഫലപ്രദമാകും. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രകൾ വേണ്ടിവരും. പരീക്ഷകളിൽ ഉന്നത വിജയം. സഹകരണസ്ഥാപനത്തിൽ ജോലിക്ക് അവസരം. ഭൂമി വില്പന നടത്തും. ഭാഗ്യദിനം വെള്ളി.

അനിഴം: ജോലിയിൽ പ്രൊമോഷനോ ശമ്പള വർദ്ധനവോ ഉണ്ടാകും. മറ്റുള്ളവരിൽ നിന്നു മോശം അനുഭവങ്ങളുണ്ടാകും. മക്കളുടെ ഉന്നമനത്തിന് കഠിനപ്രയത്നം വേണ്ടിവരും. ക്ഷോഭം നിയന്ത്രിക്കണം. വാഹനമോ ഗൃഹോപകരണങ്ങളോ വാങ്ങും. ഭാഗ്യദിനം ബുധൻ.

തൃക്കേട്ട: വിചാരിക്കാത്ത സന്ദർഭങ്ങളിൽ ധനലാഭം. വിദ്യാഭ്യാസപരമായി ഉയർച്ച. ശത്രുക്കളുടെ മേൽ വിജയമുണ്ടാകും. കലാപരമായ കഴിവുകളുണ്ടാകും. വിദേശത്തുനിന്ന് അനുകൂല സന്ദേശം ലഭിക്കും. മതപരമായ കാര്യങ്ങളിൽ താത്പര്യമുണ്ടാകും. ഭാഗ്യദിനം ശനി.

മൂലം: ഗൃഹാന്തരീക്ഷം സുഖകരമാകും. തൊഴിൽ സമരങ്ങൾ ജോലിയെ ബാധിക്കും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പ്രവർത്തിക്കും. യാത്രകളിൽ പുതിയ വ്യക്തികളെ പരിചയപ്പെടും. വിനോദയാത്രയ്ക്ക് പണം ചെലവഴിക്കും. ഭാഗ്യദിനം വ്യാഴം.

പൂരാടം: ജോലിക്കായുള്ള പരിശ്രമം വിജയിക്കും. കർമ്മരംഗത്ത് ധീരതയും കാര്യശേഷിയും പ്രദർശിപ്പിക്കും. മറ്റുള്ളവരെ ഉപദേശിക്കാനുള്ള പ്രവണതയുണ്ടാകും. ദൂരസ്ഥലത്തേയ്ക്ക് ജോലിമാറ്റത്തിന് സാദ്ധ്യത. ക്ഷേത്രസംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയം. ഭാഗ്യദിനം തിങ്കൾ.

ഉത്രാടം: സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടം. വാഗ്ദാനങ്ങൾ നൽകുമെങ്കിലും പാലിക്കാനാകില്ല. ബിസിനസ് കാര്യം സംബന്ധിച്ച എഴുത്തുകളും എസ്റ്റിമേറ്റുകളും തയ്യാറാക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഭാഗ്യദിനം ബുധൻ.


തിരുവോണം: ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയം. പൊതുരംഗത്തു നിന്നു മാറി,​ സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രവണതയുണ്ടാകും. ദുഷ്ചിന്തകൾ അലട്ടും. ശാസ്ത്ര സംബന്ധമായ കാര്യങ്ങൾക്കായി ദൂരയാത്ര വേണ്ടിവരും. ഭാഗ്യദിനം ചൊവ്വ.


അവിട്ടം: ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും. കൃഷി, വ്യാപാരം എന്നിവയിൽ വരുമാനം വർദ്ധിക്കും. പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ ധനാഗമം. വിനോദങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. സന്താനങ്ങളുടെയും സഹോദരങ്ങളുടെയും ശ്രേയസ് വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം.

ചതയം: വ്യാപാരത്തിൽ നിന്ന് ലാഭമുണ്ടാകും. രാഷ്ട്രീയക്കാർക്ക് അനുകൂലസമയം. കുടുംബസൗഖ്യം കുറയും. അകാരണമായി മനസ് വിഷമിക്കും. ശത്രുദോഷം പരിഹരിക്കാൻ ക്ഷേത്രദർശനം നടത്തും. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറണം. ഭാഗ്യദിനം ശനി.


പൂരുരുട്ടാതി: തൊഴിലിൽ നിന്ന് അധിക വരുമാനം ലഭിക്കും. സർക്കാർ അനുകൂല്യങ്ങൾ ലഭിക്കും. ഏതു ജോലിയും നൈപുണ്യത്തോടെ നിർവഹിക്കും. വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കും. കൃഷിയിൽ നിന്ന് വരുമാനം വർദ്ധിക്കും. ശുഭദിനം ബുധൻ.


ഉത്രട്ടാതി: സന്താനങ്ങളിൽ നിന്ന് സഹായമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുക്കളുമായുള്ള ശത്രുത മാറും. പുതിയ ചില പദ്ധതികൾ തുടങ്ങാൻ ഒരുങ്ങും. ഏറ്റെടുത്ത ജോലി കൃത്യമായി ചെയ്തു തീർക്കും. ദൈവാനുഗ്രഹമുണ്ടാകും. ഭാഗ്യദിനം തിങ്കൾ.


രേവതി: പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തും. പുതിയ വാഹനം വാങ്ങും. അധികാരവും സ്ഥാനക്കയറ്റവുമുണ്ടാകും. കച്ചവടക്കാർക്ക് സമയം അനുകൂലം. ആരോഗ്യം തൃപ്തികരം. ഭാഗ്യദിനം ഞായർ.