a

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ആദ്യഗഡുവായ ഒന്നരലക്ഷം രൂപ നൽകി. ചെക്ക് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്‌ണൻ മന്ത്രി ആർ.ബിന്ദുവിന് കൈമാറി. ഭാരവാഹികളായ ആർ.രാജൻ,സി.പി.രവീന്ദ്രൻ, കാട്ടാക്കട രാമചന്ദ്രൻ,വി.എം.സുനന്ദകുമാരി,എം.വിജയകുമാരൻ നായർ എന്നിവരും പങ്കെടുത്തു.