dd

ബംഗളൂരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഒരു ഗേറ്റ് തകരുകയും അതിലെ ജലസമ്മർദ്ദം കുറയ്‌ക്കാൻ മറ്റ് 27ഗേറ്റുകൾ തുറക്കുകയും ചെയ്‌തതോടെ തുംഭദ്ര നദിയിലും ആന്ധ്രയിലെ കൃഷ്ണ നദിയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഭയപ്പെടാനില്ലെന്നും ജാഗ്രതയിലാണെന്നും അധികൃത‌ർ അറിയിച്ചു.

ഡാമിന്റെ 33 ഗേറ്റുകളിൽ 19ാം നമ്പർ ഗേറ്റ് കഴിഞ്ഞ ദിവസം രാത്രി 12നാണ് ഒഴുകിപ്പോയത്. ഗേറ്റിനെ നിയന്ത്രിക്കുന്ന ചങ്ങല പൊട്ടിയതാണ് കാരണം. ഈ ഗേറ്റിന്റെ സുരക്ഷിതത്വത്തിന് അഞ്ച് ഗേറ്റുകൾ ഒഴികെ എല്ലാം തുറന്നിട്ടു. ഇതോടെ ജലപ്രവാഹം ശക്തമായതിനാൽ കൊപ്പൽ, വിജയനഗരം, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ്.

105 ടി.എം.സിയാണ് നിലവിലെ ശേഷി. ഇത് 55 ആയി കുറച്ചാലേ

ഷട്ടറിന്റെ അറ്റകുറ്റപണികൾ സാധ്യമാകൂ. ഇതിന് 60,000 ദശലക്ഷം ഘനയടി വെള്ളം ഒഴുക്കി വിടണം.ജലനിരപ്പ് 20 അടി താഴ്‌ത്തണം.

കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കർഷകരുടെ ആശ്രയമാണ്. 70 വർഷം പഴക്കമുള്ള ഡാമിന് ആദ്യമായാണ് തകരാറുണ്ടാവുന്നത്.

രണ്ടാമത്തെ സുർക്കി ഡാം

മുല്ലപ്പെരിയാർ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ സുർക്കി ഡാം

മുല്ലപ്പെരിയാർ പോലെ പാറ അടുക്കിയാണ് നിർമ്മാണം.

പാറ അടുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ ഡാം

നീളം 2449മീറ്റർ, ഉയരം 49.5 മീറ്റർ

പമ്പാ സാഗർ എന്നും അറിയപ്പെടുന്നു

ബെല്ലാരി ജില്ലയിൽ തുംഗഭദ്ര നദിക്ക് കുറുകെ

ജല വൈദ്യുത പദ്ധതി

കർണാക, ആന്ധ്ര കർഷകരുടെ ആശ്രയം

1953ൽ കമ്മിഷൻ ചെയ്‌തു

132 ടി.എം.സി ശേഷി

ചെലവ് 16.96 കോടി