s

പാ​രീ​സ്:​ ​മെ​ഡ​ൽ​ ​നേ​ട്ടം​ ​ഇ​ര​ട്ട​ ​അ​ക്ക​ത്തി​ൽ​ ​എ​ത്തി​ച്ച് ​ച​രി​ത്രം​ ​കു​റി​ക്കാ​നെ​ത്തി​യ​ ​ഇ​ന്ത്യ​ൻ​ ​സം​ഘം​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​ടോ​ക്യോ​യി​ൽ​ ​പു​റ​ത്തെ​ടു​ത്ത​ ​പ്ര​ക​ട​നം​ ​പോ​ലും​ ​ന​ട​ത്താ​നാ​കാ​തെ​യാ​ണ് ​പാ​രീ​സി​ൽ​ ​നി​ന്ന് ​മ​ട​ങ്ങു​ന്ന​ത്.117​​​ ​​​താ​​​ര​​​ങ്ങ​​​ൾ​​​ ​​​അ​​​ണി​​​ ​​​നി​​​ര​​​ന്ന​ ​ഇ​ന്ത്യ​ൻ​ ​സം​ഘ​ത്തി​ന് ​ഒ​രു​ ​സ്വ​‌​ർ​ണം​ ​പോ​ലും​ ​നേ​ടാ​നാ​യി​ല്ല.5​ ​വെ​ങ്ക​ല​വും​ ​ഒ​രു​ ​വെ​ള്ളി​യും​ ​അ​ട​ക്കം​ 6​ ​മെ​ഡ​ലു​ക​ളാ​ണ് ​പാ​രീ​സി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ ​നേ​ടി​യ​ത്.​ ടോ​ക്യോ​യി​ൽ​ 1​ ​സ്വ​‌​ർ​ണം​ ​ഉ​ൾ​പ്പെ​ടെ​ 7​ ​മെ​ഡ​ലു​ക​ളാ​ണ് ​ഇ​ന്ത്യ​ ​നേ​ടി​യ​ത്.​ ​ഒ​ളി​മ്പി​ക്സ് ​ച​രി​ത്ര​ത്തി​ൽ​ഇ​ന്ത്യ​യു​ടെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​വും​ ​ഇ​താ​യി​രു​ന്നു.ഇത്തവണ​ പ്ര​തീ​ക്ഷി​ച്ച​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ലും​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​പ​ല​ഇ​ന​ങ്ങ​ളി​ലും​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ടം​ ​ന​ട​ത്താ​ൻ​ ​ഇ​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ക്കാ​യി​ ​എ​ന്ന​ത് ​ശു​ഭ​സൂ​ച​ന​യാ​ണ്.

മനുവാണ് താരം

പാരീസിൽ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. രണ്ടാം ദിനം ജൂലായ് 28ന് തന്നെ ഷൂട്ടിംഗ് സെൻസേഷൻ മനുഭാക്കറിലൂടെ ഇന്ത്യ മെഡൽ അക്കൗണ്ട് തുറന്നു.വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കലം നേടിയ മനു ഒളിമ്പിക്സ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി. രണ്ട് ദിവസത്തിനകം മനു സരബ്ജോത്ത് സിംഗിനൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഡബിൾസിൽ വെങ്കലം നേടി ഒ​രു​ ​ഒ​ളി​മ്പി​ക്സി​ൽ​ ​ര​ണ്ട് ​മെ​ഡ​ൽ​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മായി. പിന്നാലെ ആഗസ്റ്റ് 1ന് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലും വെങ്കലം നേടിയതോടെ ശുഭ പ്രതീക്ഷയായി.

മെഡലില്ലാ ആഴ്ച

എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു.തുടർന്നുള്ള ഏഴ് ദിവസം ഇന്ത്യയ്ക്ക് ഒരു മെഡൽ പോലു കിട്ടിയില്ല. പലഇനത്തിലും മെഡൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം കൈവിട്ടതോടെ മെഡൽ നേരട്ടം ഇരട്ട അക്കത്തിലെത്തിക്കാമെന്ന പ്രതീക്ഷ മാഞ്ഞു.

വേദനയായി വിനേഷ്

ഒളിമ്പിക്സിന്റെ 11-ാം ദിനം ആഗസ്റ്റ് ആറാം തിയതി വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈലിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയച്ച് വിനേഷ് ഫോഗട്ട് ഒളിമ്പിക്സ് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി ചരിത്രം നേട്ടത്തിലെത്തിയെങ്കിലും ആഹ്ലാദത്തിന് ആയുസുണ്ടായിരുന്നില്ല. പിറ്റേ ദിവസം ഫൈനലിന് മുന്നേ രാവിലെ നടത്തിയ പരിശോധനയിൽ 100​ ​കി.​ഗ്രാം​ ​ഭാ​ര​ക്കൂ​ടു​ത​ൽ​ ​ഉ​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് വിനേഷിനെ ​അ​യോ​ഗ്യ​യാ​ക്കി​യ​ത് ​ഇ​ന്ത്യ​യ്ക്ക് ​വ​ലി​യ​ ​വേ​ദ​ന​യാ​യി. സംയുക്ത വെള്ളി മെഡൽ വേണമെന്ന വിനേഷിന്റെ അപ്പീലിലിൽ. കായിക തർക്ക പരിഹാര കോടതി നാളെ വിധിപറയുമെന്നാണ് വിവരം.

നീരജും ഹോക്കിയും അമനും

ആഗസ്റ്റ് 8ന് രണ്ട് മെഡലുകളാണ ്ഇന്ത്യയുടെ അക്കൗണ്ടിലേക്ക് എത്തിയത്. ജാവലിൻ ത്രോയിൽ നീരജിന്റെ വെള്ളിയും പുരുഷ ഹോക്കിയിലെ വെങ്കലവും. നീരജിന്റെ ഫൈനലിന് മുൻപ് തന്നെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ല മത്സരത്തിൽ സ്പെയിനിനെ തോൽപ്പിച്ച് ഹോക്കി ടീം തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും വെങ്കലം നേടി ചരിത്രം കുറിച്ചു. മലായാളിയായ ഇതിഹാസ ഗോൾകീപ്പർ ശ്രീജേഷിന് അർഹിക്കുന്ന യാത്രയയപ്പ് നൽകാനും ടീം ഇന്ത്യയ്ക്കായി. പിന്നാലെ സ്വർണം നിലനിറുത്താൻ ജാവലിൻ ഫൈനലിനിറങ്ങിയ നീരജിനെ പിന്തള്ളി ഒളിമ്പിക്സ് റെക്കാഡോടെ പാകിസ്ഥാന്റെ അ‌ർഷദ് നദീം പൊന്നണിഞ്ഞു. വെള്ളിയായെങ്കിലും ഇത്തവണയും ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ താരം നീരജായിരുന്നു.

പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടി അമൻ ഷെറാവത്താണ് പാരീസിൽ ഇന്ത്യയുടെ ആറാം മെഡൽ നേടിയത്.ഇത്തവണ ഗുസിതിയിൽ മത്സരിച്ച ഏക താരവും അമനായിരുന്നു.