4-400 മീറ്റർ പുരുഷ, വനിതാ റിലേകളിൽ യു.എസ് ആധിപത്യം. പുരുഷ വിഭാഗത്തിൽ ഒളിമ്പിക് റെക്കാഡോടെയാണ് സ്വർണം നേടിയത്. ക്രിസ്റ്റഫർ ബെയ്‌ലി, വെർനൻ നോർവുദ്, ബ്രൈസ് ഡെഡ്മൻ, റായ് ബെഞ്ചമിൻ എന്നിവരുൾപ്പെട്ട യു.എസ് ടീം 2 മിനിട്ട് 54.43 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്. ബോട്സ്വാന വെള്ളിയും (2മിനിട്ട് 54.53 സെക്കൻഡ്), ബ്രിട്ടൻ വെങ്കലവും (2 മിനിട്ട് 55.83 സക്കൻഡ് ) നേടി.
വനിതകളിൽ മിയർ ലിറ്റിൽ, സിഡ്നി ലെവ്‍റോൺ, ഗബ്രിയേല തോമസ്, അലക്സിസ് ഹോംസ് എന്നിവരുൾപ്പെട്ട ടീം 3 മിനിട്ട് 15.27 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. നെതർലാൻഡ്സ് വെള്ളിയും (3 മിനിട്ട് 19.50 സെക്കൻഡ്) , ബ്രിട്ടൻ വെങ്കലവും (3 മിനിട്ട് 19. 72 സെ്കൻഡ്) നേടി.