വിതുര: കാട്ടുപോത്തിനെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായ പരിക്കേറ്റു. വിതുര ആനപ്പാറ മണലി തൊട്ടരികത്ത് വീട്ടിൽ അനിൽകുമാറിനെയാണ് കാട്ടുപോത്ത് ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് കാട്ടുപോത്ത് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപോത്തുകളുടെ ആക്രമണം പതിവായതായി നാട്ടുകാർ പരാതിപ്പെട്ടു.