pic

വാഷിംഗ്ടൺ: നവംബറിൽ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ മുന്നേറ്റം കാഴ്‌ചവച്ച് കമലാ ഹാരിസ്. തന്ത്രപ്രധാനമായ വിസ്‌കോൺസിൻ, പെൻസിൽവേനിയ, മിഷിഗൺ സ്റ്റേറ്റുകളിൽ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല നാല് പോയിന്റുകൾക്ക് മുന്നിലാണെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. ന്യൂയോർക്ക് ടൈംസ്/സിയന്ന കോളേജ് സർവേയിൽ മൂന്ന് സ്റ്റേറ്റുകളിലുമായി കമല 50 ശതമാനം വോട്ട് നേടി. ട്രംപിന് 46 ശതമാനം ലഭിച്ചു. പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതോടെയാണ് കമലയ്ക്ക് ഡെമോക്രാറ്റിക് ടിക്കറ്റ് ലഭിച്ചത്. ബൈഡനേക്കാൾ ജനപിന്തുണ കമല നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.