p

ആഗസ്റ്റ് 11 നു നടന്ന നീറ്റ് പി.ജി പരീക്ഷയിൽ രാജ്യത്തെ 500 പരീക്ഷാ കേന്ദ്രങ്ങളിലായി രണ്ടു ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളാണ് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ എഴുതിയത്.ഈ വർഷത്തെ പരീക്ഷ മുൻ വർഷത്തെ അപേക്ഷിച്ചു വിഷമമേറിയതായിരുന്നുവെന്ന് പരീക്ഷ എഴുതിയ ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണേറെയും. ചോദ്യ പാറ്റേണിൽ തന്നെ ഏറെ വ്യത്യാസങ്ങളുണ്ടായിരുന്നു. ചോദ്യങ്ങൾ ഏറെ ദൈർഘ്യമാറിയതും വിഷമം പിടിച്ചതുമായിരുന്നു. ഡിഫിക്കൽറ്റി ഇൻഡക്സ് അനുസരിച്ചു പരീക്ഷയിലെ ചോദ്യങ്ങൾ മോഡറേറ്റ് ടു വിഷമം പിടിച്ചതായിരുന്നു. ക്ലിനിക്കൽ വിഭാഗത്തിൽ നിന്നാണ് ഇത്തവണ കൂടുതൽ ചോദ്യങ്ങളുണ്ടായിരുന്നത്. അവ കൂടുതലും നേരിട്ട് ഉത്തരം നല്കാവുന്നതുമായിരുന്നില്ല. സമയക്കുറവ് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പൊതുവെ കൂടുതൽ പഠിക്കാൻ സമയം ലഭിച്ചതിനാൽ, എളുപ്പമാകുമെന്നു കരുതിയ വിദ്യാർത്ഥികളുടെ കണക്കുകൂട്ടൽ തകിടം മറിച്ചുള്ള ചോദ്യങ്ങളേറെയുണ്ടായിരുന്നു. നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസാണ് പരീക്ഷ നടത്തിയത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരുന്നു. 200 ചോദ്യങ്ങൾക്ക്, ഒരു ചോദ്യത്തിന് നാലു മാർക്ക് വീതം മൊത്തം 800 മാർക്കാണ്. നെഗറ്റീവ് മാർക്കിംഗും നിലവിലുണ്ട്. രണ്ടാം ഷിഫ്റ്റിനുശേഷം വൈകിട്ട് ഏഴര മണിക്കാണ് പരീക്ഷാർത്ഥികൾ പുറത്തിറങ്ങിയത്. ചില കേന്ദ്രങ്ങളിൽ ഒറ്റപ്പെട്ട കമ്പ്യൂട്ടർ തകരാറും പരീക്ഷാർത്ഥികളെ വലച്ചിട്ടുണ്ട്. പരീക്ഷയിൽ താരതമ്യേന വിഷമമുള്ള ചോദ്യങ്ങളേറെയുള്ളതിനാൽ ഈ വർഷത്തെ കട്ട് ഓഫ് മാർക്ക് മുൻ വർഷത്തെ അപേക്ഷിച്ച് കുറയാനിടയുണ്ട്. പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് 180 - 210 വരെയാകാൻ സാദ്ധ്യതയുണ്ട്. രാജ്യത്തെ സർക്കാർ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി, എം.എസ്, ഡി.എൻ.ബി പ്രോഗ്രാമുകൾക്കുള്ള സെലക്ഷൻ നീറ്റ് പി.ജി റാങ്ക് ലിസ്റ്റിൽ നിന്നാണ്. ഫലം രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കും. കൗൺസിലിംഗ് പ്രക്രിയ സെപ്തംബർ രണ്ടാം വാരത്തിൽ ആരംഭിക്കും. ഒക്ടോബർ 30 നു മുമ്പ് പ്രവേശന പ്രക്രിയ പൂർത്തിയാകും.

ആ​ർ​ക്കി​ടെ​ക്ച​ർ​ ​(​ബി.​ആ​ർ​ക്)
താ​ത്കാ​ലി​ക​ ​റാ​ങ്ക് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം​ ​:​ 2024​ ​ലെ​ ​ആ​ർ​ക്കി​ടെ​ക്ച​ർ​ ​(​ബി.​ആ​ർ​ക്)​ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​താ​ത്കാ​ലി​ക​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​‘​K​E​A​M​ 2024​ ​–​ ​C​a​n​d​i​d​a​t​e​ ​P​o​r​t​a​l​’​ ​ലെ​ ​‘​P​r​o​v​i​s​i​o​n​a​l​ ​R​a​n​k​ ​L​i​s​t​’​ ​എ​ന്ന​ ​മെ​നു​ ​ക്ലി​ക്ക് ​ചെ​യ്ത് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​റാ​ങ്ക് ​ലി​സ്റ്റ് ​കാ​ണാം.
റാ​ങ്ക് ​ലി​സ്റ്റ് ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​യു​ള്ള​വർc​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​in മു​ഖേ​ന​ 11​‌​ന്‌​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​റാ​ങ്ക് ​ലി​സ്റ്റ്‌,​ ​അ​ലോ​ട്ട്‌​മെ​ന്റ് ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​റു​ടെ​ ​വെ​ബ്സൈ​റ്റ്‌​ ​സ​ന്ദ​ർ​ശി​ക്കു​ക.

അ​ഭി​മു​ഖം

തി​രു​വ​ന​ന്ത​പു​രം​:​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വ​ത്തി​ലെ​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ്(​പെ​ൺ​)​​​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:18​/2022​)​​​ ​അ​ഭി​മു​ഖം​ 21​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ലും​ ​ഫി​സി​ഷ്യ​ൻ​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​ 12​/2023​)​​​ ​അ​ഭി​മു​ഖം​ 22​ന് ​രാ​വി​ലെ​ 10.30​ ​മു​ത​ലും​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റ്(​ആ​ൺ​)​​​(​കാ​റ്റ​ഗ​റി​ ​ന​മ്പ​ർ​:17​/2022​)​​​ ​അ​ഭി​മു​ഖം​ 22​ന് ​രാ​വി​ലെ​ 11​ ​മു​ത​ലും​ ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ര​ള​ ​ദേ​വ​സ്വം​ ​റി​ക്രൂ​ട്ട്‌​മെ​ന്റ്ര് ​ബോ​ർ​ഡ് ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കും.​ 16​ ​വ​രെ​ ​അ​റി​യി​പ്പ് ​ല​ഭി​ക്കാ​ത്ത​ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ ​കേ​ര​ള​ ​റി​ക്യൂ​ട്ട്മെ​ന്റ് ​ബോ​ർ​ഡി​ന്റെ​ ​ഓ​ഫീ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​d​r​b.​k​e​r​a​l​a.​g​o​v.​i​n.