federal

കൊ​ച്ചി​:​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട് 50​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​ ​പ​തി​റ്റാ​ണ്ടാ​യി​ ​ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​തെ​ലു​ങ്കാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ഇ​ട​പാ​ടു​കാ​രു​ടെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ബാ​ങ്കിം​ഗ് ​പ​ങ്കാ​ളി​യാ​യി​ ​മാ​റി​യ​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന് ​നി​ല​വി​ൽ​ 37​ ​ശാ​ഖ​ക​ളാ​ണു​ള്ള​ത്.​ ​ഈ​ ​വ​ർ​ഷം​ ​പു​തി​യ​ 1012​ ​ശാ​ഖ​ക​ൾ​ ​കൂ​ടി​ ​ആ​രം​ഭി​ക്കാ​ൻ​ ​പ​ദ്ധ​തി​യി​ടു​ന്നുണ്ട്. ​ആ​ന്ധ്രാ​പ്ര​ദേ​ശ്,​ ​തെ​ലു​ങ്കാ​ന​ ​സം​സ്ഥാ​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പ്ര​ത്യേ​ക​ ​സോ​ൺ​ ​ആ​രം​ഭി​ക്കാ​നും​ ​ഉ​ദ്ദേ​ശ​മു​ണ്ട്.​ ​ബം​ഗ​ളൂ​രു​വി​ലെ​ ​റീ​ട്ടെ​യി​ൽ​ ​ക്രെ​ഡി​റ്റ് ​ഹ​ബ്ബ്,​ ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​റീ​ജ​ണ​ൽ​ ​ക്രെ​ഡി​റ്റ് ​ഹ​ബ്ബ് ​എ​ന്നി​വ​യു​ടെ​ ​പി​ന്തു​ണ​യോ​ടെ​ ​ഈ​ ​മേ​ഖ​ല​യി​ലെ​ ​കാ​ർ​ഷി​ക,​ ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​ക​ളി​ലെ​ ​വി​ക​സ​ന​ത്തി​ൽ​ ​നി​ർ​ണാ​യ​ ​പ​ങ്കാ​ണ് ​ബാ​ങ്ക് ​വ​ഹി​ക്കു​ന്ന​ത്.​ ​ന​ഗ​ര​ത്തി​ന്റെ​ ​പു​രോ​ഗ​തി​ക്കാ​യി​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന​ൽ​കാ​നു​ള്ള​ ​ബാ​ങ്കി​ന്റെ​ ​പ്ര​തി​ബ​ദ്ധ​ത​ ​തു​ട​രു​മെ​ന്ന് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക് ​സീ​നി​യ​ർ​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​സോ​ണ​ൽ​ ​മേ​ധാ​വി​യു​മാ​യ​ ​ദി​ലീ​പ് ​ബി​ ​പ​റ​ഞ്ഞു.