hindenberg

ന്യൂ​ഡ​ൽ​ഹി​:​ ​ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)​. അദാനി ഗ്രൂപ്പിനെതിരായ അന്വേഷണത്തിൽ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കി. 24 ആരോപണങ്ങളിൽ 23 എണ്ണവും അന്വേഷിച്ചു. ഒന്നിലെ നടപടി കൂടി ഉടൻ പൂർത്തിയാക്കുമെന്നും സെബി അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് നോട്ടീസ് നൽകുകയും മൊഴിയെടുക്കുകയും ചെയ്തു.

അ​ദാ​നി​ ​ഗൂ​പ്പി​ന്റെ​ ​വി​വാ​ദ​ ​വി​ദേ​ശ​ ​നി​ക്ഷേ​പ​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന​ ​ഹി​ൻ​ഡ​ൻ​ബ​ർ​ഗ് ​റി​പ്പോ​ർ​ട്ട് ​സെ​ബി​ ​മേ​ധാ​വി​ ​മാ​ധ​ബി​ ​പു​രി​ ​ബു​ച്ചും​ ​ഭ​ർ​ത്താ​വ് ​ധ​വ​ൽ​ ​ബു​ച്ചും​ നേരത്തെ തള്ളിയിരുന്നു. ​ഈ​ ​വ്യ​ക്തി​ക​ളു​മാ​യി​ ​സാ​മ്പ​ത്തി​ക​ ​പ​ങ്കാ​ളി​ത്ത​മി​ല്ലെ​ന്ന് ​അ​ദാ​നി​യും​ ​അ​റി​യി​ച്ചു.​ ​ റി​പ്പോ​ർ​ട്ടി​ലെ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന് ​മാ​ധ​ബി​ ​ബു​ച്ചും​ ​ഭ​ർ​ത്താ​വ് ​ധ​വ​ലും​ ​സം​യു​ക്ത​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു. ​റി​പ്പോ​ർ​ട്ടി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ ​നി​ക്ഷേ​പം​ ​താ​ൻ​ ​സെ​ബി​യി​ൽ​ ​വ​രു​ന്ന​തി​ന് ​മു​ൻ​പ് ​സിം​ഗ​പ്പൂ​രി​ൽ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്‌​ത​ ​സ​മ​യ​ത്തേ​താ​ണ്.​ ​ധ​വ​ലി​ന്റെ​ ​സു​ഹൃ​ത്ത് ​അ​നി​ൽ​ ​അ​ഹൂ​ജ​ ​വ​ഴി​ ​ന​ട​ത്തി​യ​താ​ണെ​ന്നും​ ​അ​ദാ​നി​ ​ഫ​ണ്ടു​മാ​യി​ ​ബ​ന്ധ​മി​ല്ലെ​ന്നും​ ​പ്ര​സ്‌​താ​വ​ന​യി​ൽ​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.​

ആ​രോ​പ​ണം​ ​വ​സ്തു​ത​ക​ൾ​ക്ക് ​നി​ര​ക്കു​ന്ന​ത​ല്ലെ​ന്ന് ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​പ്ര​തി​ക​രി​ച്ചു.​ആ​രോ​പ​ണ​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്ന​ ​വ്യ​ക്തി​ക​ളു​മാ​യി​ ​യാ​താെ​രു​ ​വാ​ണി​ജ്യ​ ​പ​ങ്കാ​ളി​ത്ത​വു​മി​ല്ല.​ ​സു​പ്രീം​ ​കോ​ട​തി​ ​ത​ള്ളി​യ​ ​ആ​രോ​പ​ണം​ ​വീ​ണ്ടും​ ​ഉ​ന്ന​യി​ക്കു​ക​യാ​ണ​വ​ർ.​ ​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ഇ​ട​പാ​ടു​ക​ൾ​ ​സു​താ​ര്യ​മാ​ണ്.​ ​എ​ല്ലാ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​പ​തി​വാ​യി​ ​വെ​ളി​പ്പെ​ടു​ത്തു​ന്നുവെന്നും അവർ വ്യക്തമാക്കി.

ബെ​ർ​മു​ഡ,​ ​മൗ​റീ​ഷ്യ​സ് ​രാ​ജ്യ​ങ്ങ​ളി​ലെ​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​ ​ക​ട​ലാ​സ് ​ക​മ്പ​നി​ക​ളി​ൽ​ ​സെ​ബി​ ​മേ​ധാ​വി​ക്കും​ ​ഭ​ർ​ത്താ​വി​നും​ ​നി​ക്ഷേ​പ​മു​ണ്ടെ​ന്നാ​ണ് ​ഹി​ൻ​ഡ​ൻ​ബ​ർ​ഗി​ന്റെ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ 2015​ൽ​ ​സെ​ബി​ ​മേ​ധാ​വി​യും​ ​ഭ​ർ​ത്താ​വും​ 83​കോ​ടി​ ​രൂ​പ​യോ​ളം​ ​നി​ക്ഷേ​പി​ച്ചെ​ന്നും​ 18​മാ​സം​ ​മു​ൻ​പ് ​വ​ന്ന​ ​ആ​ദ്യ​ ​റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​സെ​ബി​ ​മ​ടി​ച്ച​ത് ​ഇ​തു​കൊ​ണ്ടാ​ണെ​ന്നും​ ​പു​തി​യ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​ആ​രോ​പി​ക്കു​ന്നു.