fahad

മോഹൻലാലും ഫഹദും ചേർന്നുള്ള പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം നിമിഷനേരം കൊണ്ട് വൈറലായി. മോഹൻലാലിനെ ഫഹദ് കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രമാണിത്. എടാ മോനേ ലവ് യു എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ ചിത്രം പങ്കുവച്ചത്. ആവേശത്തിലെ എട മോനേ ഡയലോഗും ആരാധകർ ഏറ്റെടുത്തു. ലെന,​ തരുൺമൂർ‌ത്തി എന്നിവരുൾപ്പെടെ നിരവധി ആരാധകരും സിനിമാ ാതരങ്ങളും ചിത്രത്തിന് കമന്റുമായി എത്തി.

View this post on Instagram

A post shared by Mohanlal (@mohanlal)


അതേസമയം ഫാസിലിന്റെയും മോഹൻലാലിന്റെയും എക്കാലത്തെയും ക്ലാസിക് ഹിറ്റായ മണിച്ചിത്രത്താൻ് ഫോർ കെ മികവോടെ വീണ്ടും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 17ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മോഹൻലാൽ,​ സുരേഷ് ഗോപി,​ ശോഭന,​ തിലകൻ,​ നെടുമുടി വേണു,​ ഇന്നസെന്റ്,​ സുധീഷ്,​ കെ.പി.എ.സി ലളിത,​ വിനയപ്രസാദ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകൻ ഫാസിലും നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചനും റീമാസ്റ്ററിംഗിന് നേതൃത്വം നൽകിയ മാറ്റിനി നൗവും ചേർന്നാണ് ചിത്രം പുറത്തിറക്കുന്നത്. ഇ ഫോർ എന്റർടെയിൻമെന്റാണ് ചിത്രത്തിന്റെ വിതരണം.