kuttante-shinigami

ഇന്ദ്രൻസ് ജാഫർ ഇടുക്കി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കൽ സംവിധാനം ചെയ്യുന്ന കുട്ടന്റെ ഷിനിഗാമി 30ന്. പൂർണ്ണമായും ഹ്യൂമ‌ർ, ഫാന്റസി ഗണത്തിൽപ്പെടുന്നതാണ് ചിത്രം. അനീഷ്. ജി. മേനോൻ, ശ്രീജിത്ത് രവി, മ്പുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക അഖില സന എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ റഷീദ് പാലയ്ക്കൽ തന്നെയാണ് ഗാനങ്ങളും രചിച്ചിരിക്കുന്നത്. സംഗീതം അർജുൻ.വി. അക്ഷയ. ഗായകർ ജാഫർ ഇടുക്കി, അഭിജിത്ത്, ഛായാഗ്രഹണം ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്, കലാസംവിധാനം എം. കോയാസ് എം. നിർമ്മാണ നിർവ്വഹണം പി.സി. മുഹമ്മദ്, മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷറഫ് പിലായ്ക്കലാണ് നിർമ്മാണം. പി.ആർ.ഒ വാഴൂർ ജോസ്.