സൈജുകുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭരതനാട്യം 23 ന് റിലീസ് ചെയ്യും. ഒരു തികഞ്ഞ കുടുംബ ചിത്രമായ ഭരതനാട്യം രസാകരമായ മുഹൂർത്തങ്ങളെ കൗതുകകരമായ രീതയിൽ അവതരിപ്പിക്കുന്നു എന്നാണ് ട്രെയിലർ നൽകുന്ന സൂചനകൾ.
സൈജുകുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായ് കുമാർ, കലാരഞ്ജിനി, സോഹൻ സീനുലാൽ , അഭിരാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി , നന്ദു പൊതുവാൾ, സലിം ഹസ്സൻ,ശ്രീജാ രവി, ദിവ്യാ എം. നായർ, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
തോമസ് തിരുവല്ല ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് സൈജുകുറുപ്പ് എന്റെർടൈൻമെന്റിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
ഗാനങ്ങൾ: മനു മഞ്ജിത്ത്,സംഗീതം: സാമുവൽ എബി,ഛായാഗ്രഹണം: ബബിലു അജു, എഡിറ്റിംഗ്: ഷഫീഖ് വി.ബി, കലാസംവിധാനം: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന, പി.ആർ.ഒ: വാഴൂർ ജോസ്.