mammootty

ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ.​ ​ഒ​ക്ടോ​ബ​റി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യ​ ​കു​റു​പ്പ് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക​ഥാ​കൃ​ത്താ​ണ് ​ജി​തി​ൻ.​ ​മ​മ്മൂ​ട്ടി,​ ​ജോ​ജു​ ​ജോ​ർ​ജ് ​എ​ന്നി​വ​രെ​ ​നാ​യ​ക​ൻ​മാ​രാ​ക്കി​ ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​ജി​തി​ൻ​ ​തീ​രു​മാ​നി​ച്ചെ​ങ്കി​ലും​ ​പി​ന്നീ​ട് ​ഉ​പേ​ക്ഷി​ച്ചു.​ ​
മ​മ്മൂ​ട്ടി​ക്കു​വേ​ണ്ടി​ ​ക​ണ്ടെ​ത്തി​യ​ ​പു​തി​യ​ ​ക​ഥ​യു​മാ​യാ​ണ് ​ജി​തി​ന്റെ​ ​വ​ര​വ്.​ ​ദു​ൽ​ഖ​ർ​ ​നാ​യ​ക​നാ​യ​ ​എ.​ബി.​സി.​ഡി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന് ​ക​ഥ​ ​എ​ഴു​തി​യ​ ​നീ​ര​ജ് ​-​ ​സൂ​ര​ജ് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​മ​മ്മൂ​ട്ടി​ ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഗൗ​തം​ ​വാ​സു​ദേ​വ് ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​ത്രി​ല്ല​ർ​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​മാ​സ്റ്റ​ർ​ ​പീ​സി​നു​ ​ശേ​ഷം​ ​ഗോ​കു​ൽ​ ​സു​രേ​ഷ് ​മ​മ്മൂ​ട്ടി​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​
ക​ന്ന​ട​ ​ന​ടി​ ​സു​സ്‌​മി​ത ഭട്ട് ​ആ​ണ് ​നാ​യി​ക.​ ​വി​ജി​ ​വെ​ങ്കി​ടേ​ഷ്,​ ​വ​ഫ​ ​ഖ​ദീ​ജ,​ ​സി​ദ്ദി​ഖ്,​ ​ലെ​ന,​ ​വി​ജ​യ്‌​ബാ​ബു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നാ​യി​ ​ക്രി​ഷാ​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​വും​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ലാ​ണ്.​ ​അ​തേ​സ​മ​യം​ ​ബ​സൂ​ക്ക​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​മ​മ്മൂ​ട്ടി​ ​ചി​ത്രം.​ ​ ടീസർ നാളെ രാവിലെ പത്തിന് റിലീസ് ചെയ്യും.
ന​വാ​ഗ​ത​നാ​യ​ ​ഡി​നോ​ ​ഡെ​ന്നി​സ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗൗ​തം​ ​മേ​നോ​നും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ഇ​താ​ദ്യ​മാ​യാ​ണ് ​മ​മ്മൂ​ട്ടി​യും​ ​ഗൗ​തം​ ​മേ​നോ​നും​ ​ഒ​രു​മി​ച്ച് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും,​ തീയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രാഹാമും ഡോൾവിൻ കുര്യക്കോസുമാണ്.