ലാഹോർ : പാരീസ് ഒളിമ്പിക്സ് നീരജ് ചോപ്രയെ മറികടന്ന് ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടിയ പാകിസ്ഥാനി ജാവലിൻ താരം നദീം അർഷാദിന് സമ്മാനമായി ഭാര്യാപിതാവ് ഒരു പോത്തിനെ സമ്മാനിച്ചു. പാക് പഞ്ചാബിലെ ഗ്രാമീണ ആചാരങ്ങൾ അനുസരിച്ചാണ് അമ്മായിഅച്ഛന്റെ സമ്മാനം. വീരന്മാർക്കാണ് പോത്തിനെ സമ്മാനമായി നൽകുക. ആൾട്ടോ കാർ തുടങ്ങിയ സമ്മാനങ്ങളും നദീമിന് ലഭിക്കുന്നുണ്ട്. നാട്ടുകാർ പിരിവിട്ട് വാങ്ങിനൽകിയ ജാവലിൻ കൊണ്ടാണ് നദീം ഒളിമ്പിക്സിൽ മത്സരിച്ചത്.