dhruv-sarja

കാടിളക്കി വരുന്ന കൊമ്പനേക്കാൾ തലയെടുപ്പിൽ ധ്രുവ് സർജ അഴിഞ്ഞാടുന്ന പാൻ ഇന്ത്യൻ ചിത്രം 'മാർട്ടിൻ'ട്രെയിലർ പുറത്തിറങ്ങി. കെ,​ജി,​എഫിന് ശേഷം കന്നഡയിൽ നിന്ന് മറ്റൊരു വിസ്മയിപ്പിക്കുന്ന ആക്‌ഷൻ ചിത്രം കൂടി എത്തുന്നുവെന്ന പ്രതീക്ഷയാണ് ട്രെയിലർ നൽകുന്നത്. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങളാണ് മാർട്ടിൻ പ്രേക്ഷകർക്കായ് കരുതി വച്ചിരിക്കുന്നത്. ദേശസ്നേഹത്തിന്‍റെ കൂടി കഥയാണ് ചിത്രം പറയുന്നതെന്നും സൂചനയുണ്ട്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി 13 ഭാഷകളിൽ മൊഴിമാറ്റം നടത്തിയാണ് ചിത്രമിറങ്ങുന്നത്. പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബലിലേക്കുള്ള ധ്രുവ് സർജയുടെ മറ്റൊരു ചുവടുവയ്പ്പ് ആയിരിക്കും മാർട്ടിൻ.

ആക്ഷൻ കിംഗ് അർജുൻ സർജ കഥയെഴുതിയിരിക്കുന്ന ചിത്രം വാസവി എന്‍റർപ്രൈസിന്‍റെ ബാനറിൽ ഉദയ് കെ മെഹ്തയാണ് നിർമ്മിക്കുന്നത്. സംഗീതം രവി ബസ്രൂർ, മണി ശർമ. ഛായാഗ്രഹണം സത്യ ഹെഗ്ഡെ. എഡിറ്റർ കെ.എം. പ്രകാശ്. ധ്രുവ് സർജയെ കൂടാതെ വൈഭവി ഷാന്ധില്യ, അന്വേഷി ജയിൻ, ചിക്കണ്ണ, മാളവിക അവിനാഷ്, അച്യുത് കുമാർ, നികിറ്റിൻ ധീർ, നവാബ് ഷാ, രോഹിത് പതക് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്