k

മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനായി ആശങ്കയില്ലാതെ തന്നെ ആശ്രയിക്കാവുന്ന ഒന്നാണ് ചെമ്പരത്തി . തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിച്ച് പ്രകൃതിദത്ത രീതിയിൽ തന്നെ മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ ചെമ്പരത്തിയ്ക്ക് കഴിയും.. ഈ അത്ഭുത പുഷ്പത്തോടൊപ്പം മറ്റ് ചില പ്രത്യേക ചില ചേരുവകൾ കൂടിയായാൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഫലമായിരിക്കും ലഭിക്കുക. എന്നാൽ ഇത്തരം കൂട്ടുകളെക്കുറിച്ച് ധാരണയില്ലാത്തത് മൂലം ചെമ്പരത്തിയില, പൂവ് എന്നിവ മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന താളിയും എണ്ണയുമായിരിക്കും പലരും ഉപയോഗിക്കുക. ഇത്തരക്കാർക്ക് ഏറെ ഉപയോഗപ്രദമാകുന്ന ഹെയർ മാസ്‌ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചെമ്പരത്തി പോലെ തന്നെ കേശസംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് കറ്റാർവാഴ. ഇതിനോടൊപ്പം തൈര്, വൈറ്റമിൻ സി( ഗുളിക) എന്നിവ ചേരുന്നതോടെ ആരും ആശിക്കുന്ന ഫലം നൽകുന്ന ഈ ഹെയർ മാസ്ക് കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കേണ്ട രീതി

എട്ട് മുതൽ പത്ത് വരെ ചെമ്പരത്തി പൂക്കൾ, ആവശ്യത്തിന് തൈര്, കറ്റാർ വാഴ ജെൽ, വൈറ്റമിൻ ഇ എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. പിങ്ക് നിറത്തിലുള്ള ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. ചെറുതായി നനവുള്ള മുടിയിൽ പുരട്ടുന്നതാണ് നല്ലത്. 40 മിനിറ്റ് വരെ തലയിൽ സൂക്ഷിച്ച ശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി നേർത്ത ഷാംപൂ, കണ്ടീഷണർ എന്നിവ ഉപയോഗിക്കാവുന്നതാണ്. മുടിയുടെ പൊട്ടൽ മാറി തിളക്കം വീണ്ടെടുക്കാനും കൊഴിഞ്ഞുപോക്ക് തടയാനും വളരെ സഹായകമായ ഒന്നാണ് ഈ ഹെയർ മാസ്ക്.