bharathanthyam

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷണദാസ് മുരളി രചനയും സംവിധാനവും നിർവഹിക്കുന്ന ഭരതനാട്യം ആഗസ്റ്റ് 23ന് റിലീസ് ചെയ്യും. സായ് കുമാർ, കലാരഞ്ജിനി , മണികണ്ഠൻ പട്ടാമ്പി , സലിം ഹസൻ. അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ ,സ്വാതി ദാസ് പ്രഭു, ദിവ്യ .എം. നായർ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. തോമസ് തിരുവല്ല ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് സൈജുകുറുപ്പ് എന്റർടെയ്ൻമെന്റ് ബാനറിൽ ലിനി മറിയം ഡേവിഡ്. അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം.