bathroom

വീടുകളിലെ ബാത്ത്‌റൂമുകളിൽ ചില വസ്തുക്കളും നാം സൂക്ഷിക്കാറുണ്ട്. ഷാംപൂ, ചീപ്പ്, സോപ്പ്, തുണി എന്നിവ അതിൽപെടുന്നു. എന്നാൽ പലരും അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. ചില വസ്തുക്കൾ ബാത്ത്റൂമിൽ സൂക്ഷിക്കാൻ പാടില്ല. അവ എന്തൊക്കെയെന്ന് നോക്കാം.

ടവ്വൽ

പലരും ആദ്യം ഒരുപക്ഷേ ബാത്ത്‌റൂമിൽ വയ്ക്കുന്നത് ടവൽ ആയിരിക്കാം. കുളിച്ച് കഴിഞ്ഞ് പെട്ടെന്ന് തുടയ്ക്കാൻ ടവ്വൽ ആവശ്യമാണ്. എന്നാൽ ഒരിക്കലും ടവ്വൽ ബാത്ത്റൂമിൽ സൂക്ഷിക്കാൻ പാടില്ല. ബാത്ത്റൂം നനവുള്ളസ്ഥലമാണ് അതിനാൽ ബാക്ടീരിയകൾ കാണപ്പെടുന്നു. ബാത്ത്റൂമിൽ ടവ്വൽ സൂക്ഷിച്ചാൽ ബാക്ടീരിയകൾ അതിൽ കടക്കുകയും അവിടെ നിന്ന് നിങ്ങളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

തുണി

ടവൽ പോലെയാണ് തുണിയും. തുണികൾ ബാത്ത്റൂമിൽ സൂക്ഷിച്ചാൽ ബാക്ടീരിയകളും ഫംഗസും അതിലേക്ക് വേഗം കടക്കുന്നു. ഇത് ദോഷമാണ്.

ആഭരണങ്ങൾ

ചില ആളുകൾ കമ്മലുകളും മാലകളും ബാത്ത്റൂമിൽ സൂക്ഷിക്കാറുണ്ട്. ഇത് ആഭരണത്തിൽ അഴുക്ക് അടിയുന്നതിന് കാരണമാകും. പ്രത്യേകിച്ച് വെള്ളി ആഭരണങ്ങൾ ഒരിക്കലും ബാത്ത്റൂമിൽ സൂക്ഷിക്കരുത്. വെള്ളി ആഭരണങ്ങൾ ഈർപ്പം പെട്ടെന്ന് പിടിച്ചെടുക്കുന്നു.

പെർഫ്യൂം

നിരവധി പേർ കുളിമുറിയിൽ പെർഫ്യൂം സൂക്ഷിക്കാറുണ്ട്. താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ പെർഫ്യൂമിനെ ബാധിക്കുന്നു. ഇത് പെർഫ്യൂമിന്റെ സൂഗന്ധത്തിൽ മാറ്റം വരാൻ വരെ കാരണമാകും.

മേക്കപ്പ് ഉൽപ്പന്നങ്ങൾ

ബാത്ത്റൂമിൽ മേക്കപ്പ് ചെയ്യുന്നതിന് ആവശ്യമായ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ പാടില്ല. അവയിൽ പെട്ടെന്ന് ഈർപ്പം പിടിക്കുന്നു. താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ അവയെ പ്രതികൂലമായി ബാധിക്കുന്നു.