rice

പൈസയില്ലാതെ ജീവിക്കാൻ പറ്റില്ല. എത്ര കിട്ടിയാലും മതിയാവില്ല. പണം വരുന്തോറും ആവശ്യങ്ങളും കൂടും. പോക്കറ്റ് നിറക്കാനുള്ള ചില വിദ്യകൾ വാസ്തുവിലും ജ്യോതിഷത്തിലുമൊക്കെ പറയുന്നുണ്ട്. അത്തരത്തിൽ പേഴ്സിൽ ചില സാധനങ്ങൾ സൂക്ഷിച്ചാൽ ഭാഗ്യം വരുമെന്ന് വിശ്വാസമുണ്ട്.

അരിമണികൾ പേപ്പറിൽ പൊതിഞ്ഞ് പോക്കറ്റിൽ സൂക്ഷിച്ചാൽ സമ്പത് സമൃദ്ധിയും കുടുംബത്തിൽ ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം. ഇരുപത്തിയൊന്ന് അരിമണികളാണ് വയ്‌ക്കേണ്ടത്. രണ്ട് രൂപ നോട്ടുകൾ സിൽവർ പേപ്പറിൽ പൊതിഞ്ഞ് പേഴ്സിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഈ നാണയങ്ങൾ വേറെ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.

കണ്ണാടി പേഴ്സിൽ സൂക്ഷിക്കുന്നതും പണം നിറയാൻ സഹായിക്കുമെന്നാണ് വിശ്വാസം. പൊട്ടാത്ത കണ്ണാടി വേണം ഉപയോഗിക്കാൻ. കറുപ്പ് കളറുള്ള പേഴ്സ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പിങ്ക് അല്ലെങ്കിൽ ബ്രൗൺ കളറിലുള്ള പേഴ്സുകൾ നല്ലതാണ്.

ഒന്നാം തീയതികളിലും വെള്ളി, ചൊവ്വ, ഞായർ ദിവസങ്ങളിൽ കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നത് നല്ലതല്ല. പുതിയ പേഴ്‌സ് വാങ്ങിക്കുമ്പോൾ പഴയതിലും വലുത് വേണം വാങ്ങാൻ. തുളസിയില പേഴ്സിൽ വയ്ക്കുന്നത് നല്ലതാണ്. അഞ്ച് തുളസിയിലയാണ് വയ്‌ക്കേണ്ടത്. ഇത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. കീറിയ പേഴ്സ് ഉപയോഗിക്കരുത്. മരിച്ചുപോയവരുടെ ചിത്രങ്ങൾ പോക്കറ്റിൽ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർ‌ജിയാണ്. അതുപോലെ മരുന്നുകൾ പോക്കറ്റിൽ കൊണ്ടുനടക്കുന്നത് നല്ലതല്ല. ഇത് കഷ്ടപ്പാടുകൾ ഉണ്ടാക്കും.