പശുവിനെ ഇന്റർവ്യൂ ചെയ്യുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പശുവിനെ ഇന്റർവ്യൂ ചെയ്യാനോ? നിങ്ങൾ എന്ത് വിഡ്ഡിത്തമാണ് ഈ പറയുന്നത് എന്ന് ചോദിക്കാൻ വരട്ടെ, സംഭവം സത്യമാണ്. പശുവും കുട്ടിയും തമ്മിലുള്ള സംഭാഷണം വളരെ രസകരമാണ്.
ഇൻസ്റ്റഗ്രാമിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ചാനൽ റിപ്പോർട്ടറെ പോലെ മൈക്കുമായി നിൽക്കുകയാണ് പെൺകുട്ടി. മനുഷ്യന് പകരം പശുവിനോട് ചോദ്യം ചോദിക്കുന്നുവെന്നേയുള്ളൂ. വിദേശത്തുനിന്നുള്ളതാണ് വീഡിയോ. വിദേശ ഭാഷയിലാണ് സംസാരം.
'മൂ' എന്ന് പറഞ്ഞുകൊണ്ടാണ് പെൺകുട്ടി തന്റെ ചോദ്യം അവസാനിപ്പിച്ചത്. ശേഷം മൈക്ക് പശുവിന് നേരെ നീട്ടുന്നു. പശുവും ശബ്ദത്തിൽ 'മൂ' എന്ന് പറഞ്ഞ് കരയുകയാണ്. ഇത് കേൾക്കുമ്പോൾ പെൺകുട്ടി അതിശയിച്ചു പോകുന്നു, അതോടൊപ്പം തന്നെ കൂടുതൽ സന്തോഷവതിയുമാണ്. കുട്ടിയുടെ പിതാവ് തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് രസകരമായ കമന്റുമായി എത്തിയിരിക്കുന്നത്. 'അവൾ ഭാവിയിൽ നല്ലൊരു റിപ്പോർട്ടർ ആയിരിക്കും', 'പശുവിന് കാര്യം മനസിലായി','അടിപൊളി അഭിമുഖം', 'പശുവിന് സീരിയസായി എന്തോ പറയാനുണ്ട്'
ഇങ്ങനെ പോകുന്നു കമന്റ്.