തിരുവനന്തപുരം: ബി.എ./ബി.കോം./ബി.എ. അഫ്സൽ - ഉൽ- ഉലാമ/ബി.ബി.എ./ബി.കോം. അഡീഷണൽ ഇലക്ടീവ് കോ-ഓപ്പറേഷൻ/ ബി.കോം. അഡിഷണൽ ഇലക്ടീവ് ട്രാവൽ ആൻഡ് ടൂറിസം കോഴ്സുകൾക്ക് പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന പിഴ കൂടാതെ അപേക്ഷിക്കാനുള്ള തീയതി 27 വരെയും പിഴയോടുകൂടി സെപ്റ്റംബർ 7 വരെയും നീട്ടി. വിശദ വിവരങ്ങൾക്ക് www.de.keralauniversity.ac.in, www.keralauniversity.ac.in.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ് സി. ഇലക്ട്രോണിക്സ് (340) (റഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020 & 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷ വിജ്ഞാപനം
രണ്ട്, എട്ട് സെമസ്റ്റർ ബി.എഫ്.എ. (2008 സ്കീം) മേഴ്സിചാൻസ് (2013 അഡ്മിഷന് മുൻപ്) ആഗസ്റ്റ് 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
പി.ജി/എം.ടെക് പ്രോഗ്രാമുകളിൽ പട്ടിക ജാതി/പട്ടിക വർഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനായി 16 ന് രാവിലെ 11 ന് അതത് പഠന വകുപ്പുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുള്ള കോഴ്സുകളും സീറ്റുകളുടെ എണ്ണവും https://admissions.keralauniversity.ac.in/css2024/ ൽ. വിശദവിവരങ്ങൾക്ക് 04712308328, ഇ-മെയിൽ : csspghelp2024@gmail.com.
എം.ജി സർവകലാശാലാ സ്പോട്ട് അഡ്മിഷൻ
സ്കൂൾ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ മാസ്റ്റർ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എം.പി.ഇ.എസ്) പ്രോഗ്രാമിൽ 12 സീറ്റുകൾ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പക്ട്സ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ 19ന് രാവിലെ 7.30 ന് അസ്സൽ രേഖകളുമായി വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.
..........................................
മൂലമറ്റം സെന്റ് ജോസഫ് അക്കാഡമി ഒഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ബി.പി.ഇ.എഡ്, ബി.പി.ഇ.എസ് പ്രോഗ്രാമുകളിൽ നാലു വീതം സീറ്റുകൾ ഒഴിവുണ്ട്. സർവകലാശാലാ ക്യാറ്റ് പ്രോസ്പക്ട്സ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ 19ന് രാവിലെ 7.30 ന് അസ്സൽ രേഖകളുമായി മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഒഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ എത്തണം.
മഹാത്മാഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡിസിൽ (ഐ.യു.സി.ഡി.എസ്) ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (ജി.ഡി.എ) കോഴ്സിൽ സീറ്റൊഴിവുണ്ട്.
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലേ ഇന്റഗ്രേറ്റഡ് എംഎ, എം.എസ്.സി (2022 അഡ്മിഷൻ റഗുലർ ഏപ്രിൽ 2024) മൂന്നാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ ഇന്ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടക്കും. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. വിവരങ്ങൾക്ക് www.kittsedu.org, ഫോൺ: 9446529467,9447079763,0471-2327707,0471- 2329468.
സി.ഐ.എസ്.എല്ലിൽ
ഏവിയേഷൻ കോഴ്സുകൾ
നെടുമ്പാശേരി: കുസാറ്റിന്റെ അംഗീകാരമുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് സിയാലിന്റെ ഉപകമ്പനിയായ സി.ഐ.എസ്.എൽ അക്കാഡമി അപേക്ഷ ക്ഷണിച്ചു. ഏവിയേഷൻ മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ (2 സെമസ്റ്റർ), എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗിൽ അഡ്വാൻസ്ഡ് ഡിപ്ലോമ (2 സെമസ്റ്റർ), എയർപോർട്ട് പാസഞ്ചർ സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ), എയർപോർട്ട് റാംപ് സർവീസ് മാനേജ്മെന്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം (1 സെമസ്റ്റർ) കോഴ്സുകളിലേക്ക് ആഗസ്റ്റ് 31നു മുമ്പ് www.ciasl.aero വഴി അപേക്ഷിക്കണം. ഫോൺ: 88480 00901.
അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി മലയാളം വിഭാഗത്തിൽ സംവരണം ചെയ്ത തസ്തികയിൽ (കാഴ്ചപരിമിതി1) മലയാളത്തിൽ ബിരുദം, ബി.എഡ്./ബി.ടി /എൽ.ടി, യോഗ്യതാ പരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം.
ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ സംവരണം ചെയ്ത് തസ്തികയിൽ (കാഴ്ചപരിമിതി 1) ഹിന്ദി ബിരുദമുള്ളവർക്ക് അവസരം. യോഗ്യതാ പരീക്ഷ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
യു.പി സ്കൂൾ ടീച്ചർ വിഭാഗത്തിൽ സംവരണം ചെയ്ത തസ്തികയിൽ (കേൾവിക്കുറവ് 1) ടി.ടി.സി, ഡി.എഡ് അല്ലെങ്കിൽ എതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡ് വിജയവും, യോഗ്യതാപരീക്ഷ വിജയം അല്ലെങ്കിൽ തത്തുല്യം ഉള്ളവർക്ക് അവസരമുണ്ട്. പ്രായം 18 - 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 20 നകം പേര് രജിസ്റ്റർ ചെയ്യണം.