marshand

പാരീസ് : കഴിഞ്ഞ ദിവസം പാരീസ് ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിന് തുടക്കമിട്ട് ഒ​ളി​മ്പി​ക്സ് ​ദീ​പം​ ​ജ്വ​ലി​ച്ചു​നി​ന്ന​ ​ജാ​ർ​ദി​ൻ​സ് ​ദെ​സ് ​ടു​യ്‍​ലെ​റീ​സി​ൽ​ ​നി​ന്ന് ​റാ​ന്ത​ലി​ൽ​ ​ദീ​പ​വും​ ​ക​യ്യി​ലേ​ന്തി സ്റ്റേഡ് ഡി ഫ്രാൻസിലേക്ക് എത്തിയത് ഫ്രഞ്ച് നീന്തൽ താരം ലി​യോ​ൺ​ ​മ​ർ​ഷാ​ൻ​ഡാണ്. ഈ ഒളിമ്പിക്സിലെ ആതിഥേയരുടെ അഭിമാനം കാത്ത താരമാണ് മർഷാൻഡ്. നാല് സ്വർണമെഡലുകളും ഒരു വെങ്കലവും ഉൾപ്പടെ അഞ്ചു മെഡലുകളാണ് മർഷാൻഡ് നേടിയത്.

പങ്കെടുത്ത നാല് വ്യക്തിഗത ഇനങ്ങളിലും സ്വർണമെഡൽ നേടിയ മെർഷാൻഡ് 4-100 മീറ്റർ മെഡ്‌ലെ റിലേയിലാണ് വെങ്കലം നേടിയത്. 400 മീറ്റർ വ്യക്തിഗത മെഡ്‌ലെ,200 മീറ്റർ ബാക് സ്ട്രോക്ക്,200 മീറ്റർ ബട്ടർ ഫ്ളൈ,200 മീറ്റർ വ്യക്തിഗത മെഡ്‌ലെ എന്നീയിനങ്ങളിലായിരുന്നു മർഷാൻഡിന്റെ സ്വർണങ്ങൾ. മൈക്കേൽ ഫെൽപ്സിന് ശേഷം ഒരേ ഒളിമ്പിക്സിൽ നിന്ന് നാലുമെഡലുകൾ നേടുന്ന ആദ്യ പുരുഷ നീന്തൽ താരമാണ് മർഷാൻഡ്. ഈ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണമെഡലുകൾ നേടിയ പുരുഷതാരവും മർഷൻഡ് തന്നെ.

3

ഒരു ഒളിമ്പിക്സിൽ നാല് സ്വർണം നേടുന്ന മൂന്നാമത്തെ നീന്തൽ താരമാണ് മർഷാൻഡ്. അമേരിക്കൻ താരങ്ങളായ മാർക്ക് സ്പിറ്റ്സും മ ൈക്കേൽ ഫെൽപ്സുമാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലെത്തിയത്.

16

സ്വർണമെഡലുകളാണ് ആതിഥേയരായ ഫ്രാൻസ് ഈ ഒളിമ്പിക്സിൽ നേടിയത്. അതിൽ നാലെണ്ണം മർഷാൻഡിന്റെ വകയായിരുന്നു. ആതിഥേയരുടെ ആകെ സ്വർണങ്ങളുടെ നാലിലൊന്നും മർഷാൻഡിലൂടെയെന്ന് സാരം.

4

വ്യക്തിഗത ഇനങ്ങളിലും ഒളിമ്പിക് റെക്കാഡോടെയായിരുന്നു സ്വർണനേട്ടം.

200

മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിലും ബട്ടർഫ്ളൈയിലും ഒരേ രാത്രിയാണ് മർഷാൻഡ് സ്വർണം നേടിയത്. അതും ഒളിമ്പിക് റെക്കാഡോടെ.