തിരുവനന്തപുരം: വിഴിഞ്ഞം ഐ.സി.എ.ആർ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റീജിയണൽ സെന്ററിൽ സമുദ്ര അലങ്കാര മത്സ്യപ്രജനനത്തിന്റെയും സംസ്‌കാരത്തിന്റെയും അഖിലേന്ത്യാ ശൃംഖല പദ്ധതിയിലേക്കായി സെപ്തംബർ 5ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.യോഗ്യരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ,മറ്റു അനുബന്ധ രേഖകൾ സഹിതം cmfrivizhinjam[at]gmail.com എന്ന ഇമെയിലിലേക്ക് 30ന് മുമ്പ് അപേക്ഷിക്കണം.വിവരങ്ങൾക്ക്: www.cmfri.org.in.ഫോൺ: 0471 2480224.