para-shuttle

ന്യൂഡൽഹി : ടോക്യോ പാരാലിമ്പിക്സിൽ സ്വർണം നേടിയിരുന്ന ഇന്ത്യൻ ഷട്ടിൽ ബാഡ്മിന്റൺ താരം പ്രമോദ് ഭഗതിന് 18 മാസം വിലക്ക്. ഉത്തേജകചട്ടം ലംഘിച്ചതിനാണ് താരത്തിന് വിലക്ക്. അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ തങ്ങളുടെ വിവരങ്ങൾ ഉത്തേജക വിരുദ്ധ ഏജൻസിക്ക് കൈമാറണമെന്നാണ് ചട്ടം. ഇക്കാര്യത്തിൽ വീഴ്ചവരുത്തിയതിനാണ് പ്രമോദിന് വിലക്ക്. ഇതോടെ താരത്തിന് പാരീസ് പാരാലിമ്പിക്സിൽ പങ്കെടുക്കാൻ കഴിയാതെ വരും.